Puzhathi Kannur 
Kerala

ദേശീയ പാതയില്‍ വീണ്ടും തകര്‍ച്ച, കോട്ടക്കുന്നില്‍ സംരക്ഷണ ഭിത്തി തെന്നിമാറി

വശങ്ങള്‍ കെട്ടി ഉയര്‍ത്തിയ ഭാഗത്ത് റോഡില്‍ മണ്ണിട്ട് നികത്തുന്നതിനിടെയാണ് തകര്‍ച്ചയുണ്ടായത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സംസ്ഥാനത്ത് നിര്‍മാണം പുരോഗമിക്കുന്ന ദേശീയ പാതയില്‍ വീണ്ടും തകര്‍ച്ച. കണ്ണൂര്‍ പുഴാതി കോട്ടക്കുന്നില്‍ ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകര്‍ന്നു. വശങ്ങള്‍ കെട്ടി ഉയര്‍ത്തിയ ഭാഗത്ത് റോഡില്‍ മണ്ണിട്ട് നികത്തുന്നതിനിടെയാണ് തകര്‍ച്ചയുണ്ടായത്.

32 അടിയോളം ഉയരമുള്ള സംരക്ഷണ ഭിത്തി തെന്നിമാറിയ നിലയിലാണ്. ഭിത്തിയുടെ അടിഭാഗം രണ്ടടിയോളം തെന്നിമാറിയ നിലയിലാണുള്ളത്. സംഭവത്തെ തുടര്‍ന്ന് കോട്ടക്കുന്ന് കെ.വി സുമേഷ് എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. നിര്‍മാണ കമ്പനിയായ വിശ്വസമുദ്രയുടെ പ്രൊജക്റ്റ് മാനേജര്‍ ചക്രപാണിയുമായും സേഫ്റ്റി ഓഫീസര്‍മാരുമായും എം.എല്‍.എ സംസാരിച്ചു. പ്രദേശവാസികളുടെ ആശങ്ക അവരെ അറിയിച്ചു.

collapse reported on the national highway 66 under construction Puzhathi, Kannur. The protective wall collapsed at Kottakunnu, Puzhathi, Kannur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിനോയ് വിശ്വമല്ല പിണറായി വിജയന്‍; സിപിഐ ചതിക്കുന്ന പാര്‍ട്ടിയല്ല; വെള്ളാപള്ളിയെ കാറില്‍ കയറ്റിയത് ശരി'

ഓർഡർ ചെയ്തത് ഗ്രിൽ ചിക്കനും മന്തിയും; 5 മിനിറ്റിൽ കിട്ടിയില്ല, പാത്രങ്ങൾ വലിച്ചെറിഞ്ഞു; 25 അം​ഗം സംഘമെത്തി ​ഹോട്ടൽ അടിച്ചു തകർത്തു, ഇറങ്ങിയോടി ആളുകൾ

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം

ബുള്ളറ്റ് ട്രെയിനില്‍ കുതിക്കാന്‍ രാജ്യം; ബിനോയ് അല്ല പിണറായി വിജയന്‍; ശബരിമലയില്‍ നടന്നത് വന്‍കൊള്ള; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഇന്ത്യയിൽ 391 പാക് തടവുകാർ; പാകിസ്ഥാനിൽ 199 മത്സ്യത്തൊഴിലാളികൾ; പട്ടിക കൈമാറി

SCROLL FOR NEXT