Another death due to snake bite പ്രതീകാത്മക ചിത്രം
Kerala

പാമ്പ് കടിയേറ്റ് വീണ്ടും മരണം, ജീവന്‍ നഷ്ടമായത് 75കാരിക്ക്; കടിയേറ്റത് കിണറിന് സമീപത്ത് വച്ച്

തൃശൂര്‍ കോടാലിയില്‍ പാമ്പു കടിയേറ്റ് എട്ടു വയസുകാരന്‍ മരിച്ചതിന്റെ നൊമ്പരം വിട്ടുമാറും മുന്‍പ്, സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മറ്റൊരു മരണം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തൃശൂര്‍ കോടാലിയില്‍ പാമ്പു കടിയേറ്റ് എട്ടു വയസുകാരന്‍ മരിച്ചതിന്റെ നൊമ്പരം വിട്ടുമാറും മുന്‍പ്, സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മറ്റൊരു മരണം. തിരുവനന്തപുരം കിളിമാനൂരില്‍ പാമ്പു കടിയേറ്റ് വീട്ടമ്മയാണ് മരിച്ചത്. കിണറിന് സമീപത്ത് വച്ചാണ് കിളിമാനൂര്‍ സ്വദേശി സുധര്‍മയ്ക്ക് (75) പാമ്പു കടിയേറ്റത്.

രാവിലെ 6.45ഓടേയാണ് സംഭവം. കിണറിന് സമീപം വീട്ടുജോലികള്‍ ചെയ്യുന്നതിനിടെയാണ് സുധര്‍മയെ പാമ്പ് കടിച്ചത്. ഈസമയത്ത് വീട്ടില്‍ സുധര്‍മയും മകനും മാത്രമാണ് ഉണ്ടായിരുന്നത്. പാമ്പ് കടിച്ചു എന്ന് അമ്മ പറഞ്ഞതിന് പിന്നാലെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

മെഡിക്കല്‍ കോളജില്‍ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ആരോഗ്യനില മോശമായതിനാല്‍ മരണം സംഭവിക്കുകയായിരുന്നു. ഏത് പാമ്പാണ് കടിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Another death due to snake bite, 75-year-old woman loses her life

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യസഭാ സീറ്റില്ല; ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രി സ്ഥാനം ഒഴിയേണ്ടിവരും

'രാവിലെ തന്നെ പൂസ്, ആടിയുലയുന്നു, ഷര്‍ട്ടിന്റെ ബട്ടണിട്ടതും തെറ്റിച്ച്'; ധര്‍മജന് ട്രോള്‍മഴ; മറുപടിയുമായി ബിബിന്‍ ജോര്‍ജ്

'ആര് പറഞ്ഞു ഉടക്കാണെന്ന്; പാണ്ഡ്യ കുടുംബത്തിൽ 10 ട്രോഫി എന്താ മോശമാണോ!'

പാലക്കാട് വിക്ടോറിയ കോളജ് ലൈബ്രറിയില്‍ കൂറ്റന്‍ മൂര്‍ഖന്‍ പാമ്പ്; കണ്ടെത്തിയത് പുസ്തകങ്ങള്‍ക്കിടയില്‍

'ഇന്‍ഡസ്ട്രിയില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്; ഞാന്‍ വിശ്വസിച്ചയാള്‍ അതെല്ലാം പരസ്യമാക്കി'; തുറന്നു പറഞ്ഞ് ഹന്ന റെജി കോശി

SCROLL FOR NEXT