മരിച്ച സനീഷ് തോമസ് 
Kerala

ബാർജ് ദുരന്തത്തിൽ ഒരു മലയാളി കൂടി മരിച്ചു; നഷ്ടപ്പെട്ടത് ഏഴു മലയാളികളെ

കണ്ണൂർ സ്വദേശി സനീഷ് തോമസ് ആണ് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ; ടൗട്ടെ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ സ്വദേശി സനീഷ് തോമസ് ആണ് മരിച്ചത്. മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. അതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. 

പാലക്കാട് സ്വദേശി സുരേഷ് കൃഷ്ണൻ, കൊല്ലം സ്വദേശി എഡ്വിൻ, തൃശ്ശൂർ സ്വദേശി അർജുൻ, വയനാട് സ്വദേശികളായ സുമേഷ്, ജോമിഷ്, ചിറക്കടവ് സ്വദേശി സഫിൻ ഇസ്മായീൽ എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ. അപകടത്തിൽ ഇതിനോടകം 66 പേരാണ് മരിച്ചത്. ആറു പേർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.  

ബാർജ് ദുരന്തത്തിൽ അകപ്പെട്ടവരുടെ കാര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് കത്തയച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തിൽ ഇതിനോടകം ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും എന്നാൽ മുഖ്യമന്ത്രിയെന്ന നിലയിൽ താക്കറെ നേരിട്ട് ഇടപെടണമെന്നുമാണ് കത്തിലെ ആവശ്യം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടി അപമാനിച്ചു, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരന്‍

സൗദിയില്‍നിന്ന് ക്രൂഡ് ഓയില്‍; ഹോര്‍മൂസ് കടലിടുക്ക് കടന്ന് ആദ്യ കപ്പല്‍ ഇന്ത്യയില്‍

ഏറ്റെടുത്ത റോളുകൾ ഗംഭീരമാക്കി, ദ്രാവിഡ് എന്ന 'വൻ മതിലിന്' ബിസിസിഐയുടെ അംഗീകാരം

കണ്ണിന്റെ തടത്തിലും കാലിനും നീര്, ശ്വാസതടസ്സം; നിസ്സാരമാക്കരുത്, അറിയാം വൃക്കരോ​ഗ ലക്ഷണങ്ങൾ

'ദേവദൂതനിലെ അലീന, ചക്രത്തില്‍ മോഹന്‍ലാലിന്റെ നായിക'; നിരസിച്ചതില്‍ കുറ്റബോധമില്ല; എന്തുകൊണ്ട് പിന്നെ അഭിനയിച്ചില്ലെന്ന് ദീപ നായര്‍

SCROLL FOR NEXT