V M Sudheeran 
Kerala

അന്തിക്കാട് പൊലീസ് മര്‍ദനം; പരിക്കേറ്റ അഖിലിനെ സന്ദര്‍ശിച്ച് വി എം സുധീരന്‍

ഡിസിസി ജന. സെക്രട്ടറി അഡ്വ. വി. സുരേഷ് കുമാറിന് ഒപ്പമാണ് മുതിര്‍ന്ന നേതാവും മുന്‍ കെപിസിസി പ്രസിഡന്റുമായ വി എം സുധീരന്‍ തൃശൂര്‍ ദയ ആശുപത്രിയില്‍ എത്തിയത്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: അന്തിക്കാട് പൊലീസിന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അരിമ്പൂര്‍ സ്വദേശി അഖില്‍ യേശുദാസിനെ സന്ദര്‍ശിച്ച് വി എം സുധീരന്‍. ഡിസിസി ജന. സെക്രട്ടറി അഡ്വ. വി സുരേഷ് കുമാറിന് ഒപ്പമാണ് മുതിര്‍ന്ന നേതാവും മുന്‍ കെപിസിസി പ്രസിഡന്റുമായ വി എം സുധീരന്‍ തൃശൂര്‍ ദയ ആശുപത്രിയില്‍ എത്തിയത്.

പൊലീസില്‍ നിന്നുണ്ടായ അനുഭവങ്ങള്‍ അഖിലിനോട് ചോദിച്ചറിഞ്ഞ സുധീരന്‍ നീതിയ്ക്കു വേണ്ടി അഖില്‍ നടത്തുന്ന സര്‍വ്വ ശ്രമങ്ങള്‍ക്കും സകലവിധ പിന്തുണയും ഉണ്ടാകുമെന്ന് അറിയിച്ചു. അഖിലിന്റെ അമ്മ റീനയുമായും ആശയവിനിമയം നടത്തിയാണ് മടങ്ങിയത്.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 30നാണ് അഖില്‍ യേശുദാസിന് പൊലീസിന്റെ മര്‍ദനമേറ്റത്. ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് പോയി എന്ന സംശയത്തിലാണ് അന്തിക്കാട് പൊലീസ് അഖിലിനെ വിളിച്ചു വരുത്തി മര്‍ദിക്കുകയായിരുന്നു. കുറ്റം സമ്മതിക്കണം എന്ന് പറഞ്ഞ് അഖിലിനെ എസ് ഐ അരിസ്റ്റോട്ടില്‍ ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി.

അഖിലിനെ മര്‍ദ്ദിക്കുന്നതിനിടയില്‍ എസ് ഐ അരിസ്റ്റോട്ടിലിന്റെ മോതിരം അദ്ദേഹത്തിന്റെ തന്നെ മൂക്കില്‍ കൊണ്ട് പരുക്കേറ്റതിനെ എസ്.ഐയെ തല്ലിയെന്ന് പറഞ്ഞ് സിപിഓമാരായ വിനോദും മഹേഷും പിന്നീട് ക്രൂരമായി മര്‍ദിച്ചെന്നും കുടുംബം ആരോപിക്കുന്നു. മര്‍ദനമേറ്റ ശേഷം നിരവധി അസുഖങ്ങളാല്‍ അഖിലിന്റെ ജീവിതം ബുദ്ധിമുട്ടിലായി, ശ്വാസകോശത്തിന് ഗുരുതരമായ പരുക്കേറ്റ അഖിലില്‍ ശസ്ത്രക്രിയക്ക് വിധേയനാകാനായാണ് ആശുപത്രിയിലെത്തിയത്.

Anthikad police custody tourture: Congress leader V M Sudheeran visits Arimpur native Akhil Yesudas, who is undergoing treatment for serious injuries sustained in the beating by the Anthikad police.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

'60 വയസോ, അങ്ങേയറ്റം സംശയാസ്പദം'; ഷാരുഖിന് പിറന്നാൾ ആശംസകളുമായി തരൂർ

'സുന്ദര്‍ ഇന്ത്യ'! ഓസീസിനെ വീഴ്ത്തി, അനായാസം; പരമ്പരയില്‍ ഒപ്പം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

വിയർപ്പ് നാറ്റം അകറ്റാൻ വീട്ടിലെ പൊടിക്കൈകൾ

SCROLL FOR NEXT