ബഷീര്‍ വെള്ളിക്കോത്ത്  
Kerala

പഹല്‍ഗാം ഭീകരാക്രമണം; രാജ്യവിരുദ്ധ പരാമര്‍ശത്തില്‍ മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

വിവാദ പോസ്റ്റ് ബഷീര്‍ വെള്ളിക്കോത്ത് പിന്നീട് പിന്‍വലിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: സാമൂഹ്യമാധ്യമത്തില്‍ രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡണ്ടുമായ ബഷീര്‍ വെള്ളിക്കോത്തിനെതിരെ പൊലീസ് കേസെടുത്തു. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലാണ് നടപടി.

ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് എസ്. പി ഷാജിയുടെ പരാതിയിലാണ് ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 173 പ്രകാരമാണ് കേസ്. രാജ്യത്തിനെതിരെയും ലഹള ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെയും ചില പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.

ഒരു ചാനലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കമന്റിട്ടതായിരുന്നു. വിവാദ പോസ്റ്റ് ബഷീര്‍ വെള്ളിക്കോത്ത് പിന്നീട് പിന്‍വലിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം സമൂഹ മാധ്യമങ്ങള്‍ വിവിധ ഇന്റലിജന്‍സ് അന്വേഷണ ഏജന്‍സികളുടെ കര്‍ശന നിരീക്ഷണത്തിലാണ്. ഇതിനിടെയാണ് ബഷീറിന്റെ പോസ്റ്റ് വിവാദത്തിനിടയാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

കുരുക്കായത് കാമുകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഇന്‍ഷുറന്‍സ് തുകയ്ക്കായി സൈനികനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

SCROLL FOR NEXT