കൊച്ചി: പുതിയ സിനിമയുടെ ലൊക്കേഷന്‍ കണ്ട് കാരക്കുടിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നതിനിടെ മമ്മൂട്ടിക്കും സംഘത്തിനും വഴി തെറ്റി. ഗൂഗിള്‍ മാപ്പ് പലവട്ടം പലവഴികളിലൂടെ ചുറ്റിച്ചപ്പോള്‍ രക്ഷയ്‌ക്കെത്തിയത് തമിഴ്‌നാട് സ്വദേശി. കാരക്കുടി സ്വദേശിയായ പാണ്ഡ്യനാണ് രാത്രി പത്തുകിലോമീറ്ററോളം വഴി കാട്ടിയത്. മമ്മൂട്ടിയോടുള്ള അയാളുടെ അതിരറ്റ സ്‌നേഹം ആന്റോ ജോസഫ് സാമൂഹിക മാധ്യമത്തിലൂടെയാണ് പങ്കുവച്ചത്.
മമ്മൂട്ടിയെ കൂടാതെ ഡ്രൈവര്‍ ഉണ്ണി, ജോര്‍ജ്, പിഷാരടി, ആന്റോ ജോസഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. തിരികെ കാരക്കുടിയിലെ റൂമിലേക്ക് മടങ്ങാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെ; 'നീങ്ക മലയാളികളാ? 'പിന്നെ കറിനുള്ളിലേക്ക് തുറിച്ചു നോക്കി...മുഖത്ത് ആവേശവും അത്ഭുതവും വന്നു ഉറക്കച്ചടവ് പമ്പ കടന്നു...''നീങ്ക മമ്മൂട്ടി സാറാഎന്നെ ഫോളോ സെയ്....ഒരു ബൈക്കില്‍ 10 കിലോമീറ്ററോളം അയാള്‍ ഞങ്ങള്‍ക്ക് വഴി കാട്ടി (ഗൂഗിളിന് പോലും അറിയാത്ത വഴികള്‍ ) അപ്പടിയെ സ്‌ട്രൈറ് കേരള''....അയാള്‍ കൈ ചൂണ്ടിയെന്ന് ആന്റോ തന്റെ കുറിപ്പില്‍ പറയുന്നു.
അതിരുകടന്ന സ്‌നേഹം....
''നീങ്കള്‍ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ '
പുലര്‍ച്ചെ മൂന്നര കഴിഞ്ഞിരുന്നു.
മമ്മൂട്ടി കമ്പനി നിര്‍മിച്ച് നിധീഷ് സഹദേവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ ;കാരക്കുടിയില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്നു ഞങ്ങള്‍. ഡ്രൈവര്‍ ഉണ്ണി, ജോര്‍ജ്, രമേഷ് പിഷാരടി പിന്നെ ഞാനും. ...
തിരുപ്പത്തൂരില്‍ ഹൈവേ ബ്ലോക്ക് ചെയ്തിരിക്കുന്നു. ഗൂഗിള്‍ മാപ്പ് പലവട്ടം പലവഴികളിലൂടെ ചുറ്റിച്ചു...രക്ഷയില്ല. ഏകദേശം ഒരു മണിക്കൂറോളം സമയം കഴിഞ്ഞു.
അസ്വസ്ഥനായി മമ്മുക്ക പറഞ്ഞു ''തിരികെ കാരക്കുടിയില്‍ റൂമിലേക്ക് മടങ്ങാം നാളെ രാവിലെ റോഡ് തുറക്കുമായിരിക്കും''
ജോര്‍ജ് സമ്മതം മൂളി. ഉണ്ണി വണ്ടി തിരിച്ചു.
പിഷാരടിയും ഞാനും പരസപരം നോക്കി. നാളത്തെ എല്ലാ പ്ലാനുകളും പാളി.സഹായത്തിനു വഴിയില്‍ മറ്റ് യാത്രക്കാരോ വാഹനങ്ങളോ ഇല്ല.
പട്ടമംഗലം എന്ന സ്ഥലത്ത് ഒരു പെട്രോള്‍ പമ്പ് കണ്ടു. കൊതുകുവലയ്ക്കുള്ളില്‍ ഉറങ്ങുകയായിരുന്നു ഒരു ചെറുപ്പക്കാരന്‍ അയാള്‍ ചില വഴികള്‍ ഒക്കെ പറയുന്നുണ്ട് ;അവയില്‍ പലതും ഞങ്ങള്‍ പോയതും ബ്ലോക്ക് ചെയ്യപ്പെട്ടതും ആണ്. അല്പം ദൂരെ ഉറങ്ങുകയായിരുന്നു മറ്റൊരാള്‍ എത്തി. ''നീങ്ക മലയാളികളാ? '
പിന്നെ കറിനുള്ളിലേക്ക് തുറിച്ചു നോക്കി...മുഖത്ത് ആവേശവും അത്ഭുതവും വന്നു ഉറക്കച്ചടവ് പമ്പ കടന്നു...''നീങ്ക മമ്മൂട്ടി സാറാഎന്നെ ഫോളോ സെയ്....ഒരു ബൈക്കില്‍
10 കിലോമീറ്ററോളം അയാള്‍ ഞങ്ങള്‍ക്ക് വഴി കാട്ടി (ഗൂഗിളിന് പോലും അറിയാത്ത വഴികള്‍ )
'അപ്പടിയെ സ്‌ട്രൈറ് കേരള''....അയാള്‍ കൈ ചൂണ്ടി.....
ഒരു നല്ല മനുഷ്യന്‍ അയാള്‍ നാളെ ആരോടെങ്കിലും ;പുലര്‍ച്ചെ മമ്മുക്കയെ കണ്ടു എന്നും വഴി കാണിച്ചു എന്നും പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? പിഷാരടിയുടെ ചോദ്യം...
മമ്മുക്ക കാറില്‍ നിന്നിറങ്ങി അയാളുടെ ഫോണ്‍ വാങ്ങി പിഷാരടിക്ക് നല്‍കി....അയാളെ ചേര്‍ത്തു പിടിച്ചു
ഉന്‍ പേരെന്ന?
....പാന്ധ്യന്‍....
മമ്മുക്കയുടെ കെയര്‍ & ഷെയറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ എത്തിയ പിഷാരടി പറഞ്ഞു. .
അയാളുടെ കെയര്‍ നമ്മള്‍ ഷെയര്‍ ചെയ്യണം ആന്റോ ചേട്ടാ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates