'കാമുകന്‍ തന്നെ സ്ലട്ട് ഷെയിം ചെയ്താലോ? ഒരു സ്ത്രീയ്ക്കും താങ്ങാനാകാത്ത വാക്കുകള്‍'; പ്രസ് മീറ്റില്‍ പൊട്ടിക്കരഞ്ഞത് എന്തിനെന്ന് അനുപമ

സംസാരിക്കാന്‍ സ്‌റ്റേജിലേക്ക് കയറുന്നതിന്റെ തൊട്ട് മുമ്പാണിത് കേള്‍ക്കുന്നത്.
Anupama Parameswaran
Anupama Parameswaran
Updated on
2 min read

അനുപമ പരമേശ്വരന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് പര്‍ദ്ദ. ഈ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ അനുപമ പൊട്ടിക്കരഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് താന്‍ അന്ന് പൊട്ടിക്കരഞ്ഞതെന്ന് വെളിപ്പെടുത്തുകയാണ് അനുപമ. തന്റെ പ്രണയ ബന്ധത്തിലെ പ്രശ്‌നങ്ങളാണ് അന്ന് പൊട്ടിക്കരയാന്‍ കാരണമെന്നാണ് അനുപമ പറയുന്നത്.

ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുപമയുടെ വെളിപ്പെടുത്തല്‍. പ്രൊമോഷന്‍ പരിപാടിക്ക് മുമ്പ് മുന്‍ കാമുകനില്‍ നിന്നുണ്ടായ ദുരനുഭവം കാരണമാണ് താന്‍ പൊട്ടിക്കരഞ്ഞതെന്നാണ് അനുപമ പറയുന്നത്. രണ്ട് വര്‍ഷക്കാലം നാര്‍സിസിസ്റ്റിക് അബ്യൂസിലൂടെയാണ് കടന്നു പോയതെന്ന് അനുപമ നേരത്തെ വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ വാക്കുകളിലേക്ക്:

നമ്മളൊരു നടിയാണ്. ലോകം മുഴുവന്‍ നമ്മളെ പല പേരുകളും വിളിക്കും. പക്ഷെ, സംസാരിക്കാനായി ഒരു സ്‌റ്റേജിലേക്ക് കയറാന്‍ നില്‍ക്കുമ്പോള്‍ സ്വന്തം കാമുകന്‍ തന്നെ നിങ്ങളെ സ്ലട്ട് ഷെയിം ചെയ്യുന്നത് ഒന്നാലോചിച്ച് നോക്കൂ. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ നിരന്തരം ശ്രമിച്ചത് ഞാന്‍ ഓക്കെയാണെന്ന് ഭാവിക്കാനാണ്. ഇപ്പോള്‍ സംസാരിക്കുന്ന ഈ ഞാന്‍ തന്നെയാണ് വീട്ടിലെ ഞാനും സെറ്റിലെ ഞാനും. മാസ്‌ക് ധരിച്ച ശേഷമല്ല ഞാന്‍ വീട്ടില്‍ നിന്നുമിറങ്ങുന്നത്. പക്ഷെ കഴിഞ്ഞ രണ്ട് വര്‍ഷമായി ഓക്കെയാണെന്ന് ഞാന്‍ നടിക്കുകയായിരുന്നു.

ഒരിക്കല്‍ മാത്രം ഞാന്‍ അങ്ങനെ ഭാവിക്കാതെയായി. അത് പര്‍ദ്ദയുടെ ഇവന്റിലായിരുന്നു, ചുവന്ന ചുരിദാറായിരുന്നു ഞാന്‍ ധരിച്ചിരുന്നത്. മാധ്യമ പ്രവര്‍ത്തകന്‍ എന്നോട് എന്തോ ചോദ്യം ചോദിച്ചപ്പോള്‍ ഞാന്‍ കരയാന്‍ തുടങ്ങി. എത്ര മോശം സാഹചര്യം വന്നാലും സ്റ്റേജിലൊന്നും കരയുന്ന ആളല്ല പൊതുവെ ഞാന്‍. പക്ഷെ ഞാന്‍ അന്ന് കരഞ്ഞു. കാരണം, ഒരു സ്ത്രീയ്ക്ക് കേള്‍ക്കേണ്ടി വരുന്ന ഏറ്റവും മോശം വാക്കുകളാണ് ഞാന്‍ അന്ന് കേട്ടത്. എന്റെ സിനിമ പ്രൊമോട്ട് ചെയ്യാനായി, സംസാരിക്കാന്‍ സ്‌റ്റേജിലേക്ക് കയറുന്നതിന്റെ തൊട്ട് മുമ്പാണിത് കേള്‍ക്കുന്നത്.

നമ്മളെ സംരക്ഷിക്കേണ്ട ആള്‍, നമ്മളെ തകര്‍ക്കുകയാണ്. ആ സമയത്ത് മീഡിയയുടെ മുന്നില്‍ വളരെ പോസിറ്റീവായിരുന്ന് ചിരിച്ച് സംസാരിക്കേണ്ട അവസ്ഥ. അതിന്റെ പേരില്‍ ആളുകള്‍ എന്നെ കളിയാക്കി. സിമ്പതി കാര്‍ഡാണ്, സിനിമയെ പ്രൊമോട്ട് ചെയ്യാനുള്ള സ്ട്രാറ്റജിയാണ് എന്നൊക്കെ പറഞ്ഞു. പക്ഷെ അതിന് പര്‍ദ്ദയുമായി യാതൊരു ബന്ധവുമില്ലായിരുന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ കടന്നുപോകുന്ന അവസ്ഥയായിരുന്നു അതിന് കാരണം.

ഇത്തരം നൂറ് കണക്കിന് സംഭവങ്ങളുണ്ട്. ഞാനത് പറയാം, അതില്‍ അഞ്ചെണ്ണം കേട്ടാല്‍ തന്നെ നിങ്ങള്‍ക്ക് മനസിലാകും എന്താണ് നാര്‍സിസിസ്റ്റിക് അബ്യൂസ് എന്ന്. പക്ഷെ ഇപ്പോള്‍ ഈ നിമിഷം ഞാനൊരു ഇരയല്ല. ഞാനൊരു അതിജീവിതയാണ്. അതിനെ ഞാന്‍ അതിജീവിച്ചിരിക്കുന്നു.

Anupama Parameswaran
'ഇവള്‍ ഇതെന്ത് ഭാവിച്ചാണ്?'; തുടക്ക കാലത്ത് കുടുംബത്തിലുണ്ടായ സംസാരങ്ങള്‍; മനസ് തുറന്ന് മമിത ബൈജു
Anupama Parameswaran
'വെടി വച്ചാല്‍ പൊട്ടാത്ത കരിമ്പാറയെ നീ കുലുക്കി'; കാണാനാഗ്രഹിച്ച നിവിന്‍ ; കൂട്ടിന് മമിതയും; 'ബത്‌ലഹേം കുടുംബ യൂണിറ്റ്' ട്രെയിലര്‍
Anupama Parameswaran
'മമ്മൂട്ടി എനിക്ക് യേശു ക്രിസ്തു, എന്നെ രക്ഷപ്പെടുത്താനാണ് അന്ന് അങ്ങനെ ചെയ്തത്'; പി ശ്രീകുമാര്‍ പറയുന്നു
Summary

Anupama Parameswaran reveals why she cried during the Parda promotional event.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com