കെ ടി ജലീല്‍ /ഫയല്‍ ചിത്രം 
Kerala

ബന്ധു നിയമനം : മന്ത്രി കെ ടി ജലീല്‍ ഹൈക്കോടതിയിലേക്ക് ; ഇന്ന് ഹര്‍ജി നല്‍കിയേക്കും

രേഖകളും വസ്തുതകളും  കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്തയുടെ കണ്ടെത്തലന്നാണ് മന്ത്രിയുടെ വാദം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ബന്ധു നിയമനത്തില്‍ കെ ടി ജലീല്‍ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത ഉത്തരവ് ഇന്നു സര്‍ക്കാരിനു കൈമാറും. പ്രത്യേക ദൂതന്‍ വഴിയാകും മുഖ്യമന്ത്രിയുടെ ഓഫിസിനു ഉത്തരവ് കൈമാറുക. ഉത്തരവ് ലഭിച്ചുകഴിഞ്ഞ് മുഖ്യമന്ത്രി നടപടിയെടുക്കാതിരുന്നാല്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്ന് പരാതിക്കാര്‍ അറിയിച്ചു. 

അതേസമയം ലോകായുക്ത വിധിയ്‌ക്കെതിരെ മന്ത്രി കെ ടി ജലീല്‍ ഇന്നു ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുക. കോടതി കേസ് തീര്‍പ്പാക്കുന്നതുവരെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണം എന്നും ജലീല്‍ ആവശ്യപ്പെടും. രേഖകളും വസ്തുതകളും  കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്തയുടെ കണ്ടെത്തലന്നാണ് മന്ത്രിയുടെ വാദം.

ഹര്‍ജി ഇന്ന് നല്‍കിയാലും ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചില്‍ നാളെയാകും പരിഗണനയ്‌ക്കെത്തുക എന്ന് റിപ്പോര്‍ട്ട്. ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതില്‍ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്ത കണ്ടെത്തല്‍. ജലിന്റെ മണ്ഡലത്തിലെ വോട്ടറായ മുഹമ്മദ്ഷാഫിയാണ് ബന്ധുനിയമനത്തിനെതിരെ ലോകായുക്തയെ സമീപിച്ചത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

SCROLL FOR NEXT