ബിനോയ് വിശ്വം  എക്സ്പ്രസ് ഫയല്‍
Kerala

മുകേഷിന്റെ കാര്യത്തില്‍ തീരുമാനം ഉടന്‍, വേട്ടക്കാര്‍ക്കൊപ്പമല്ല ഇടതു സര്‍ക്കാര്‍: ബിനോയ് വിശ്വം

2013ലെ ലളിതകുമാരി-ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിധി മായാതെ കിടപ്പുണ്ടെന്നാണ് മുകേഷിന്റെ കാര്യം ചോദിച്ചപ്പോള്‍ ബിനോയ് വിശ്വം പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ഇടതുപക്ഷ സര്‍ക്കാര്‍ മലയാള സിനിമയിലെ വേട്ടക്കാര്‍ക്കൊപ്പമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നടന്‍ മുകേഷിന്റെ കാര്യത്തില്‍ ഉചിത തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘടിതമായ ശക്തിയുടേയും പണക്കൊഴുപ്പിന്റെയും ആണ്‍കോയ്മയുടെയും പേരില്‍ തട്ടിക്കൂട്ടിയ അമ്മ എന്ന സംഘടന പിരിച്ചുവിട്ടത് ഉചിതമാണെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമയുടെ അന്തസിനും അഭിമാനത്തിനും സ്ത്രീ സംരക്ഷണത്തിനും ഉതകുന്ന ഒരു സംഘടന ഉണ്ടാകണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുകേഷിനും നിയമം ബാധകമാണെന്ന് ലളിതകുമാരി കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ച് ബിനോയ് വിശ്വം പറഞ്ഞു. 2013 ലെ ലളിത കുമാരി കേസ് വിധിയില്‍ പറയുന്നത് ഇതുപോലൊരു പരാതിയുണ്ടായാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് പൊലീസിന്റെ കടമയാണെന്നാണ്. വേട്ടക്കാര്‍ ഇരകളെ അടക്കിവാഴുന്ന സ്ഥിതി ഉണ്ടാകാന്‍ പാടില്ല. സിനിമയിലെ സ്ത്രീത്വം സംരക്ഷിക്കപ്പെടണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും ഇരകള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് മുകേഷിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഉചിത തീരുമാനമെടുക്കുമെന്ന് ഉറപ്പുണ്ട്.

മുകേഷിനെ പിന്തുണച്ചുകൊണ്ട് സംസാരിച്ച സുരേഷ് ഗോപിയെയും ബിനോയ് വിശ്വം പരിഹസിച്ചു. സുരേഷ് ഗോപി ഇപ്പോഴും 'ഓര്‍മയുണ്ടോ ഈ മുഖം, ജസ്റ്റ് റിമംബര്‍ ദാറ്റ്' എന്ന അവസ്ഥയിലാണ്. അദ്ദേഹം ഒരു ജനപ്രതിനിധിയുടെ മാന്യതയും അന്തസ്സും കാണിക്കണം. ചലച്ചിത്ര മേഖല വേട്ടക്കാര്‍ അഴിഞ്ഞാടുന്ന മേഖലയായി. ഡബ്ല്യുസിസി ഉണ്ടായ കാലംമുതല്‍ സിപിഐ അവര്‍ക്കൊപ്പമാണ്. അമ്മ എന്ന സംഘടന പിരിച്ചുവിട്ടത് ഉചിതമായ തീരുമാനമാണ്. ഈ സംഘടനയിലെ ചിലരാണ് മലയാളം കണ്ട ഏറ്റവും വലിയ നടനായ തിലകനെയും സംവിധായകനായ വിനയനെയും വിലക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍