സുരേഷ് ​ഗോപി, മുഖപത്രം/ ടിവി ദൃശ്യം 
Kerala

'മുഖപത്രത്തിലേത് സഭയുടെ രാഷ്ട്രീയ നിലപാട് അല്ല'; ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരായ വിമര്‍ശനം തള്ളി അതിരൂപത

മറക്കില്ല മണിപ്പൂര്‍ എന്ന പേരിലാണ് കഴിഞ്ഞ ദിവസം മുഖപത്രമായ കത്തോലിക്കാസഭയില്‍ ലേഖനം വന്നത്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ അതിരൂപത മുഖപത്രമായ കത്തോലിക്കാ സഭയിലെ ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരായ വിമര്‍ശനം തള്ളി അതിരൂപത. മുഖപത്രത്തിലേത് സഭയുടെ രാഷ്ട്രീയ നിലപാട് അല്ലെന്നാണ് വിശദീകരണം. 

അല്‍മായരുടെ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസ് മണിപ്പൂര്‍ വിഷയത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന് മുന്നില്‍ പ്രതിഷേധ ജ്വാല നടത്തിയിരുന്നു. പ്രതിഷേധത്തില്‍ ഉയര്‍ന്ന അഭിപ്രായമാണ് ലേഖനമായി വന്നതെന്നും വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. 

അതൊരു വാര്‍ത്തയായി കാണണമെന്നും, അത് തൃശൂര്‍ അതിരൂപതയുടെ രാഷ്ട്രീയ നിലപാട് അല്ലെന്നും അതിരൂപതയുടെ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. മറക്കില്ല മണിപ്പൂര്‍ എന്ന പേരിലാണ് കഴിഞ്ഞ ദിവസം മുഖപത്രമായ കത്തോലിക്കാസഭയില്‍ ലേഖനം വന്നത്. 

മണിപ്പൂര്‍ കലാപസമയത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനം ജനാധിപത്യബോധമുള്ളവര്‍ക്ക് മനസ്സിലാകുമെന്നും മുഖപത്രത്തിലെ ലേഖനത്തിൽ അഭിപ്രായപ്പെട്ടിരുന്നു. മണിപ്പൂരിനെ മറച്ചുപിടിച്ചുകൊണ്ടുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണ്. മണിപ്പൂരിനെയും യുപിയേയും നോക്കിയിരിക്കേണ്ട, അവിടെ കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങളുണ്ടെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയെയും മുഖപത്രം രൂക്ഷമായി വിമര്‍ശിച്ചു. 

മണിപ്പൂര്‍ കത്തിയെരിയുമ്പോള്‍ ഈ ആണുങ്ങള്‍ എന്തെടുക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രിയോട് ചോദിക്കാന്‍ ആണത്തമുണ്ടോയെന്ന് സഭാ മുഖപത്രം ചോദിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ദുരന്തങ്ങൾ ഉണ്ടാകുമ്പോള്‍ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും പത്രം കുറ്റപ്പെടുത്തി. തൃശൂരില്‍ പാര്‍ട്ടിക്ക് പറ്റിയ ആണുങ്ങള്‍ ഇല്ലാത്തതു കൊണ്ടാണോ ആണാകാന്‍ തൃശൂരിലേക്ക് വരുന്നതെന്ന പരിഹാസം കൂടി സുരേഷ് ഗോപിക്കു നേരെ കത്തോലിക്ക മുഖപത്രം ഉന്നയിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT