Kerala

മിഠായിയെ ചൊല്ലി സഹോദരനുമായി തര്‍ക്കം, 12കാരന്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ 

വയനാട് കല്ലുമല ആദിവാസി കോളനിയിലെ ശ്രീധരന്‍ രാധ ദമ്പതികളുടെ മകന്‍ ശ്രീനന്ദു(12) ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

വയനാട്: മിഠായി നല്‍കിയില്ലെന്ന പേരില്‍ സഹോദരനുമായി വഴക്കിട്ട 12 വയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കല്ലുമല ആദിവാസി കോളനിയിലെ ശ്രീധരന്‍ രാധ ദമ്പതികളുടെ മകന്‍ ശ്രീനന്ദു(12) ആണ് മരിച്ചത്. 

തിങ്കളാഴ്ച രാത്രി അഞ്ചരയോടെ കോളനിക്ക് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. മിഠായി പങ്കുവെക്കുന്നതിനെ ചൊല്ലി സഹോദരനുമായി തര്‍ക്കിച്ചിരുന്നതായി കുടുംബം പറയുന്നു. 

ഉടനെ തന്നെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ പൊലീസ്

രൂപമാറ്റം ഒഴിവാക്കാത്തതിനാല്‍ ഫിറ്റ്‌നസ് നിഷേധിച്ചു; ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

കടമെടുത്ത ഓരോ 100 രൂപയ്ക്കും 3 പൈസ മാത്രം തിരിച്ചടവ്! ബിജെപി മുന്‍ എംപി കടമെടുത്തത് 22,000 കോടി, അടയ്ക്കേണ്ടത് 6.5 കോടി; വിവാദം

ഉത്രാടദിനത്തില്‍ മാത്രം വിറ്റത് 27.58 കോടിയുടെ സാധനങ്ങള്‍; ഓണക്കാലത്ത് സപ്ലൈകോ വിറ്റുവരവ് 433.81 കോടി

തെങ്ങില്‍ മണ്ടയടപ്പാണോ എന്ന് ആശങ്കപ്പെടേണ്ട; തേങ്ങ പൊഴിയാനും വിണ്ടുകീറാനും കാരണം ഇതാകാം