24 കാരനെ കുത്തിക്കൊന്നു 
Kerala

കാളവണ്ടി സൈഡ് നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കം; 24 കാരനെ കുത്തിക്കൊന്നു

ബൈക്ക് ഓടിച്ചിരുന്ന കെരാംപാറ സ്വദേശി ഷെഫീഖ് ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

പാലക്കാട്: കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നല്‍കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ 24 കാരനെ കുത്തിക്കൊലപ്പെടുത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറ ഒഴലപ്പന്തിയിലാണ് സംഭവം. ബൈക്ക് ഓടിച്ചിരുന്ന കെരാംപാറ സ്വദേശി ഷെഫീഖ് ആണ് മരിച്ചത്.

കാളവണ്ടിയിലുണ്ടായിരുന്ന നെല്‍സണ്‍, ജെന്‍സണ്‍ എന്നിവരാണ് ആക്രമിച്ചത്. കൊഴിഞ്ഞാമ്പാറയില്‍ രാത്രി എട്ടുമണിയോടെയാണ് അക്രമം നടന്നത്. കാളവണ്ടി ബൈക്കിന് സൈഡ് നല്‍കാത്തതിനെ ചൊല്ലിയാണ് അക്രമം തുടങ്ങിയത്. സൈഡ് നല്‍കാത്തതിനെത്തുടര്‍ന്ന് ഹോണ്‍ അടിക്കുകയും വണ്ട് റൈസ് ചെയ്യുകയും ചെയ്തു.

ഇതില്‍ പ്രകോപിതരായ നെല്‍സണും സംഘവും ഷെഫീഖിനെ ചോദ്യം ചെയ്തു. പിന്നീട് ഇവര്‍ പിരിഞ്ഞുപോയി. രാത്രി കൊഴിഞ്ഞാമ്പാറയില്‍ ഭക്ഷണം കഴിക്കാനായി പോയപ്പോള്‍ ആറു പേര്‍ ബൈക്കുകളിലെത്തി. ഷെഫീഖിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കുത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ഷെഫീഖിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മറ്റേയാള്‍ ചികിത്സയില്‍ തുടരുകയാണ്.

Argument over bullock cart failing to give way; 24-year-old stabbed to death

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേവേന്ദ്ര ഫഡ്‌നാവിസ് പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാകും ?; ഡല്‍ഹി സന്ദര്‍ശനത്തില്‍ അഭ്യൂഹം

'ടൊവിനോയ്ക്ക് മതാന്ധതയാണോ രാഷ്ട്രീയ അന്ധതയാണോ എന്നെനിക്കറിയില്ല; ഈ തല്ലിപ്പൊട്ടിച്ചത് മുഴുവൻ എന്താണ് ?' വിമർശിച്ച് കൃഷ്ണകുമാർ- വിഡിയോ

ഇതിലും നല്ല റണ്ണൗട്ട് അവസരം ഇനി കിട്ടില്ല! ഇഷാൻ കിഷന്റെ 'ആന മണ്ടത്തരം'

ബിസ്‌കറ്റ് പാക്കില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അരലക്ഷം രൂപ പിഴ

നെഹ്രു ട്രോഫി ജലമേള നടത്തിപ്പ്: വിവാദ കമ്പനി ഓസ്‌കാര്‍ ഇവന്റ് മാനേജ്‌മെന്റിന് കരാര്‍ നല്‍കാന്‍ നീക്കം, വിവാദം