അരൂർ- തുറവൂർ റൂട്ടിലെ ​ഗതാ​ഗത കുരുക്ക് സ്ക്രീൻഷോട്ട്
Kerala

അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മാണം: മറ്റന്നാള്‍ മുതല്‍ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം; അറിയേണ്ടതെല്ലാം

അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് മറ്റന്നാള്‍ മുതല്‍ ദേശീയപാതയില്‍ ഗതാഗതനിയന്ത്രണം

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് മറ്റന്നാള്‍ മുതല്‍ ദേശീയപാതയില്‍ ഗതാഗതനിയന്ത്രണം. റോഡ് ടാര്‍ ചെയ്ത് സഞ്ചാര യോഗ്യമാക്കുന്നതിന്റെ ഭാഗമായി അരൂരില്‍ നിന്ന് തുറവൂര്‍ ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ അരൂര്‍ക്ഷേത്രം ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിച്ചുവിടും. തുറവൂരില്‍ നിന്ന് അരൂര്‍ ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ ദേശീയപാതയിലൂടെ തന്നെ കടത്തിവിടും.

ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. നിലവില്‍ അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട്് കഴിഞ്ഞ കുറെ നാളുകളായി ദേശീയപാതയില്‍ വലിയ ഗതാഗത കുരുക്ക് ആണ് അനുഭവപ്പെടുന്നത്. ഉയരപ്പാത നിര്‍മാണം തുടങ്ങിയത് മുതല്‍ ഗതാഗത കുരുക്ക് ഉണ്ട്. എന്നാല്‍ റോഡ് തകരാറിലായതോടുകൂടി ഗതാഗത കുരുക്ക് രൂക്ഷമായിരിക്കുകയാണ്. ഇതിന് താത്കാലിക പരിഹാരമെന്നോണം റോഡില്‍ ടാറിങ് നടത്താനാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടക്കമെന്ന നിലയില്‍ കിഴക്കുഭാഗത്തെ അരൂര്‍ മുതല്‍ തുറവൂര്‍ ഭാഗം വരെയുള്ള റോഡ് ടാര്‍ ചെയ്യും. റോഡ് ടാര്‍ ചെയ്യുന്നതിന്റെ ഭാഗമായി മൂന്ന് ദിവസമാണ് ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് മേല്‍പാതയോട് ചേര്‍ന്നുള്ള കിഴക്കുഭാഗത്തെ റോഡ് ടാര്‍ ചെയ്യുന്നത്. അരൂര്‍ നിന്ന് തുറവൂര്‍ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ അരൂര്‍ അമ്പല ജംഗ്ഷനില്‍ എത്തി അരൂകുറ്റി വഴി തൈക്കാട്ടുശേരിയിലൂടെ തുറവൂര്‍ ജംഗ്ഷനില്‍ എത്തണം. പടിഞ്ഞാറെ ഭാഗത്തെ റോഡ് പുനര്‍നിര്‍മിക്കുമ്പോള്‍ അവിടെയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കിഴക്കുഭാഗത്തെ റോഡ് ടാര്‍ ചെയ്ത് കഴിഞ്ഞ ശേഷം മാത്രമാണ് പടിഞ്ഞാറെ ഭാഗത്തെ റോഡ് പുനര്‍നിര്‍മിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT