പിടികൂടിയ വാഷും അറസ്റ്റിലായ പ്രതിയും 
Kerala

നൂറ് ലിറ്റര്‍ വാഷും ചാരായവുമായി സിപിഐ പ്രാദേശിക നേതാവ് പിടിയില്‍

എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീടിന്റെ പിന്‍വശത്തെ ചായ്പ്പില്‍ നിന്നും  വാഷും ചാരായവും കണ്ടെത്തിയത്.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: എക്‌സൈസ് നടത്തിയ റെയ്ഡില്‍ നൂറ് ലിറ്റര്‍ വാഷും ഒന്നര ലിറ്റര്‍ ചാരായവുമായി ഗൃഹനാഥന്‍ പിടിയില്‍. ഞമനേങ്ങാട് തൊഴുപറമ്പ് സ്വദേശി തോട്ടുപുറത്ത് സിദ്ധാര്‍ത്ഥന്‍ (65) ആണ് പിടിയിലായത്. 

എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീടിന്റെ പിന്‍വശത്തെ ചായ്പ്പില്‍ നിന്നും  വാഷും ചാരായവും കണ്ടെത്തിയത്. എഐടിയുസി കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ നേതാവാണ്. 

ചാവക്കാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിയു ഹരീഷിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എ.ബി സുനില്‍കുമാര്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സികെ റാഫി,എഎന്‍ ബിജു,അബ്ദുള്‍ റഫീക്ക്,
സിജ എന്നിവരങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസില്‍ നിന്നും ഇടുക്കി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ ഏറ്റെടുത്തു

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

SCROLL FOR NEXT