malayali nuns  സ്ക്രീൻഷോട്ട്
Kerala

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; തിരുവനന്തപുരത്ത് പ്രതിഷേധ മാര്‍ച്ച്

മനുഷ്യക്കടത്തും, നിര്‍ബന്ധിത മത പരിവര്‍ത്തനവും അടക്കം 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ദുര്‍ഗ് സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കീഴ്‌ക്കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം തേടി കന്യാസ്ത്രീകള്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.

മനുഷ്യക്കടത്തും, നിര്‍ബന്ധിത മത പരിവര്‍ത്തനവും അടക്കം 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ സഭാ നേതൃത്വത്തിന്റെ പ്രതിഷേധം ഇന്നും തുടരും. തിരുവനന്തപുരത്ത് വിവിധ സഭാ നേതാക്കളുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

വൈകിട്ട് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക. കര്‍ദ്ദിനാള്‍ മാര്‍ ബസ്സേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ, ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍, ബിഷപ്പ് ക്രിസ്തുദാസ് എന്നിവര്‍ റാലിയില്‍ പങ്കെടുക്കും.

The sessions court will consider the bail application of the Malayali nuns arrested in Chhattisgarh today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ, എൽഒസി സമർപ്പിക്കൽ, ഫീസ് അടയ്ക്കേണ്ട സമയക്രമം എന്നിവ പ്രസിദ്ധീകരിച്ചു

പൊലീസ് സുരക്ഷയില്‍ നിയമപഠനം,ധര്‍മ്മടത്ത് പിണറായിയെ നേരിടാന്‍ യുവ നേതാവിനെ ഇറക്കി കോണ്‍ഗ്രസ്; ആരാണ് അബ്ദുള്‍ റഷീദ്?

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കും, യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരന്‍' പിടിയില്‍

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു,3163 പേർ വിജയിച്ചു;വിജയ ശതമാനം 15.59

SCROLL FOR NEXT