ആഷ ശിവരാമന്‍/ ഫെയ്സ്ബുക്ക് 
Kerala

കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെപി റെജിയുടെ ഭാര്യ ആഷ ശിവരാമന്‍ അന്തരിച്ചു

കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെപി റെജിയുടെ ഭാര്യ ആഷ ശിവരാമന്‍ അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയൻ (കെയുഡബ്ല്യുജെ) സംസ്ഥാന പ്രസിഡന്‍റും ‘മാധ്യമം’ തിരുവനന്തപുരം യൂണിറ്റ് ന്യൂസ് എഡിറ്ററുമായ കെപി റെജിയുടെ ഭാര്യ ആഷ ശിവരാമന്‍ (41) നിര്യാതയായി. പെരിന്തല്‍മണ്ണ അല്‍ഷിഫ, കോഴിക്കോട് ജെഡിടി, കൊട്ടാരക്കര വിജയ, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിങ് കോളജുകളിലും കൊല്‍ക്കത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിലും അസോസിയേറ്റ് പ്രൊഫസർ ആയിരുന്നു.

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നു റിഹാബിലിറ്റേഷന്‍ നഴ്സിങില്‍ പിഎച്ച്‌ഡി നേടിയിട്ടുണ്ട്​. റാന്നി മക്കപ്പുഴ അപ്സരയില്‍ റിട്ട. എഇഒ സികെ ശിവരാമന്‍റെയും റിട്ട. അധ്യാപിക പി ശ്രീദേവിയുടെയും മകളാണ്.

കഴക്കൂട്ടം സൈനിക് സ്കൂള്‍ വിദ്യാര്‍ഥി ദേവനന്ദന്‍ മകനാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

'സൂര്യയുടെ മുൻപിൽ വച്ച് സുപ്രിയ എന്നെ അറിയില്ല എന്ന് പറഞ്ഞു; അവർ കാരണമാണ് ഞാൻ ജേർണലിസം പഠിക്കാൻ പോകുന്നത്'

ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താൻ കഴിക്കാം ഇവ

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

SCROLL FOR NEXT