നടന്‍ ആസിഫ് അലി 
Kerala

Kerala Election 2026: 'ബാപ്പയ്ക്കും ഉമ്മയ്ക്കും വരെ അത്ഭുതമായിരുന്നു, പി ജെ ജോസഫ് വിളിച്ചു ചോദിച്ചു'; എല്ലാവരും നിര്‍ബന്ധമായി വോട്ട് ചെയ്യണമെന്ന് ആസിഫ് അലി

എല്ലാവരും നിര്‍ബന്ധമായി വോട്ട് ചെയ്യണമെന്ന് നടന്‍ ആസിഫ് അലി

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: എല്ലാവരും നിര്‍ബന്ധമായി വോട്ട് ചെയ്യണമെന്ന് നടന്‍ ആസിഫ് അലി. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടന്‍.

'എല്ലായ്‌പോഴും നമ്മള്‍ ആഗ്രഹിക്കുന്ന പോലെ നമ്മള്‍ക്ക് കിട്ടിയിട്ടുള്ള പോലെ അഭിപ്രായ സ്വാതന്ത്ര്യം ഉള്ള ഒരു സര്‍ക്കാരായിരിക്കണം നമുക്ക് വേണ്ടത്. അതാണ് ഞാന്‍ എപ്പോഴും പറയുന്നത്. നമുക്ക് ഇന്ററാക്ട് ചെയ്യാന്‍ കഴിയുന്ന , നമുക്ക് ആക്‌സസ് ചെയ്യാന്‍ പറ്റുന്ന നമ്മുടെ കൈയെത്തും ദൂരത്തുള്ള ഒരു ഭരണ സംവിധാനം തന്നെ വേണം നമുക്ക് എപ്പോഴും. പിഷാരടി മാത്രമല്ല, നമുക്ക് വ്യക്തിപരമായി അറിയാവുന്ന ഒരുപാട് പേര്‍, നിലവില്‍ മന്ത്രിമാരായിരിക്കുന്നവരും എംഎല്‍എമാരായിട്ടിരിക്കുന്നവരും ഇഷ്ടപ്പെടുന്നവരും മത്സരരംഗത്തുണ്ട്. അവരുമായി സംസാരിക്കുന്നുണ്ട്. എനിക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യുന്നുണ്ട്. കൃത്യമായി ഗൈഡന്‍സ് നല്‍കുകയും യുവതലമുറയ്ക്കായി മാറി നില്‍ക്കുകയും ചെയ്യുന്നത് സീനിയര്‍ നേതാക്കള്‍ പിന്തുടരേണ്ട കാര്യമാണ്. സ്ഥാനാര്‍ഥിത്വ ഘട്ടത്തില്‍ എന്റെ പേര് ഉണ്ടായിരുന്നു. പി ജെ ജോസഫ് സാര്‍ വിളിച്ചു ചോദിച്ചു. ഞാന്‍ ഇലക്ഷന് നില്‍ക്കുന്നുണ്ടോ എന്ന് വിളിച്ചു ചോദിച്ചു. വീട്ടില്‍ ബാപ്പയ്ക്കും ഉമ്മയും വലിയ അത്ഭുതമായിരുന്നു. ചെറുപ്പം മുതല്‍ അറിയാവുന്ന രണ്ട് പേരുകളാണ്. പി ജെ ജോസഫും പി ടി തോമസുമായി ചെറുപ്പം മുതല്‍ തന്നെ വ്യക്തിപരമായ അടുപ്പം ഉണ്ട്.'- ആസിഫ് അലി പറഞ്ഞു.

Asif Ali wants everyone to vote compulsorily

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

' വിഡി സതീശൻ അത്ഭുതം; രാജാവെന്ന് കരുതരുത്, അങ്ങനെ വിചാരിച്ചാൽ ദുഃഖിക്കേണ്ടി വരും'

ഞാന്‍ ഇന്ത്യയെയും മോദിയെയും സ്‌നേഹിക്കുന്നു; അവര്‍ അഗ്രഹിക്കുന്നത് ലഭിക്കും; ട്രംപ്

'എന്നെയോര്‍ത്ത് നിങ്ങള്‍ തലകുനിക്കേണ്ടി വരില്ല; അധികാരത്തിന്റെ പത്രാസിന് പിന്നാലെ പോകില്ല'

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ചൊവ്വാഴ്ച; ഫലമറിയാൻ വഴികളിതാ...

വീണ്ടും കാട്ടാന ആക്രമണം; കോതമംഗലത്ത് വനവിഭവം ശേഖരിക്കാന്‍ പോയ ആള്‍ കൊല്ലപ്പെട്ടു

SCROLL FOR NEXT