15-ാം കേരള നിയമസഭയുടെ 12-ാം സമ്മേളനം 9 ദിവസം മാത്രമാണ് ചേരുക ഫയൽ
Kerala

വിവാദങ്ങള്‍ ആയുധമാക്കാന്‍ പ്രതിപക്ഷം; നിയമസഭ സമ്മേളനം ഇന്നുമുതല്‍

എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച, പി വി അന്‍വറിന്റെ ആരോപണങ്ങള്‍, തൃശൂര്‍ പൂരം കലക്കല്‍ അടക്കം വിവിധ വിഷയങ്ങള്‍ ഭരണപക്ഷത്തിനെതിരെ ആയുധമാക്കാന്‍ പ്രതിപക്ഷം ഒരുങ്ങവേ, നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച, പി വി അന്‍വറിന്റെ ആരോപണങ്ങള്‍, തൃശൂര്‍ പൂരം കലക്കല്‍ അടക്കം വിവിധ വിഷയങ്ങള്‍ ഭരണപക്ഷത്തിനെതിരെ ആയുധമാക്കാന്‍ പ്രതിപക്ഷം ഒരുങ്ങവേ, നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. 15-ാം കേരള നിയമസഭയുടെ 12-ാം സമ്മേളനം 18 വരെ 9 ദിവസം മാത്രമാണ് ചേരുക. ഭരണപക്ഷത്തിനെതിരെ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിനു ഒട്ടേറെ വിഷയങ്ങളുള്ളതിനാല്‍ സഭ പ്രക്ഷുബ്ധമാകാനാണ് സാധ്യത. വയനാട്, കോഴിക്കോട് ജില്ലകളിലായി നടന്ന ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇന്ന് സഭ പിരിയും.

6 ദിവസങ്ങള്‍ ബില്ലുകള്‍ പാസാക്കാനും 2 ദിവസം അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്കുമായാണു സഭ ചേരുന്നത്. വയനാട് ദുരിത ബാധിതരെ സഹായിക്കാന്‍ ആവശ്യപ്പെട്ട തുക നല്‍കാത്തതില്‍ കേന്ദ്രത്തിനെതിരായ വിമര്‍ശനം ഭരണപക്ഷം സഭയില്‍ ഉയര്‍ത്തും. വിഷയത്തില്‍ പ്രതിപക്ഷവും നിലപാട് അറിയിക്കും. അതേസമയം, കണക്കുകളിലെ പ്രശ്‌നങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്താനും സാധ്യതയുണ്ട്.

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി ഭേദഗതി ബില്‍, കേരള കന്നുകാലി പ്രജനന ബില്‍, കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഭേദഗതി ബില്‍, കേരള ജനറല്‍ സെയില്‍സ് ടാക്‌സ് ഭേദഗതി ബില്‍, പ്രവാസി കേരളീയരുടെ ക്ഷേമ ഭേദഗതി ബില്‍, പേയ്‌മെന്റ് ഓഫ് സാലറീസ് ആന്‍ഡ് അലവന്‍സസ് ഭേദഗതി ബില്‍ എന്നിവയാണു പരിഗണിക്കുന്നത്. കേരള നികുതി ചുമത്തല്‍ നിയമങ്ങള്‍ (ഭേദഗതി) ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലും ഈ സമ്മേളനത്തില്‍ പാസാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

ഇടയ്ക്കിടെ പനി, വിട്ടുമാറാത്ത ക്ഷീണം; സ്ട്രെസ് ഹോർമോൺ ഉയരുമ്പോഴുള്ള ലക്ഷണങ്ങൾ

തിയറ്ററിൽ തിളങ്ങാനായില്ല! വിനീത് ശ്രീനിവാസന്റെ 'കരം' ഇനി ഒടിടിയിലേക്ക്; എവിടെ കാണാം?

സിഗ്നല്‍ തെറ്റിച്ച് ആംബുലന്‍സിന്റെ മരണപ്പാച്ചില്‍, സ്‌കൂട്ടറുകള്‍ ഇടിച്ച് തെറിപ്പിച്ചു; ബംഗളൂരുവില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ശബരിമല തീര്‍ഥാടനം; 415 സ്‌പെഷ്യല്‍ ട്രെയിനുകള്‍, സര്‍വീസുകള്‍ പത്തുനഗരങ്ങളില്‍ നിന്ന്

SCROLL FOR NEXT