തിരക്കിന് ആശ്വാസം; എറണാകുളം-കൊല്ലം സ്‌പെഷ്യല്‍ മെമു തിങ്കളാഴ്ച മുതല്‍

എറണാകുളം-കൊല്ലം സ്‌പെഷ്യല്‍ മെമു ട്രെയിന്‍ സര്‍വീസ് റെയില്‍വേ അനുവദിച്ചു
memu train service
എറണാകുളം-കൊല്ലം സ്‌പെഷ്യല്‍ മെമു തിങ്കളാഴ്ച മുതല്‍ഫയല്‍
Published on
Updated on

കൊച്ചി: എറണാകുളം-കൊല്ലം സ്‌പെഷ്യല്‍ മെമു ട്രെയിന്‍ സര്‍വീസ് റെയില്‍വേ അനുവദിച്ചു. യാത്രക്കാരുടെ തുടര്‍ച്ചയായ ആവശ്യം പരിഗണിച്ച് ഏഴുമുതല്‍ ജനുവരി മൂന്നുവരെ മൂന്നുമാസത്തേക്ക് താല്‍ക്കാലികമായാണ് സര്‍വീസ്. ശനി, ഞായര്‍ ഒഴികെയുള്ള ദിവസം കൊല്ലം മുതല്‍ എറണാകുളം വരെയും തിരിച്ചും ഓരോ സര്‍വീസുണ്ടാകും.

സമീപദിവസങ്ങളില്‍ വേണാട് എക്സ്പ്രസിലും മറ്റു ട്രെയിനിലും കാലുകുത്താന്‍ ഇടമില്ലാതെ യാത്രക്കാര്‍ കുഴഞ്ഞുവീഴുന്ന സ്ഥിതിവരെ ഉണ്ടായിരുന്നു. തിരക്ക് കുറയ്ക്കാന്‍ അധിക സര്‍വീസ് അനുവദിക്കണമെന്ന് യാത്രക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് നടപടി.

രാവിലെ തൂത്തുക്കുടി-പാലക്കാട് പാലരുവി എക്സ്പ്രസ്, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് എന്നീ ടെയിനുകളുടെ സമയത്തിനിടയ്ക്കാണ് സര്‍വീസ്. എട്ട് കോച്ചുകളുള്ള ട്രെയിന്‍ രാവിലെ 6.15ന് കൊല്ലത്തുനിന്ന് ആരംഭിച്ച് കോട്ടയംവഴി 9.35ന് എറണാകുളം ജംഗ്ഷന്‍ സൗത്ത് സ്റ്റേഷനില്‍ എത്തും. രാവിലെ 9.50ന് എറണാകുളത്തുനിന്ന് സര്‍വീസ് തുടങ്ങി പകല്‍ 1.30ന് കൊല്ലത്ത് തിരിച്ചെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com