രാജീവ് ചന്ദ്രശേഖര്‍ എക്‌സ്
Kerala

ആസ്തി വിവരങ്ങള്‍ മറച്ചുവച്ചു; രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണം; ആരോപണവുമായി കോണ്‍ഗ്രസ്

1.07 ഏക്കറിലുള്ള വസതിക്ക് 200 കോടി വരുമെന്നാണ് ആരോപണം.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച തെരഞ്ഞടുപ്പ് സത്യവാങ്മൂലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ആസ്തി വിവരകണക്കിനെതിരെ കോണ്‍ഗ്രസ്. ബംഗളൂരുവിലെ വീട് മറച്ചു വെച്ചുവെന്ന് കോണ്‍ഗ്രസിന്റെ ആരോപണം.1.07 ഏക്കറിലുള്ള വസതിക്ക് 200 കോടി വരുമെന്നാണ് ആരോപണം. മാര്‍ച്ച് 17ന് ഈ വസ്തുവിന് നികുതി അടച്ച രസീത് കോണ്‍ഗ്രസ് പുറത്തു വിട്ടു. രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അതേസമയം, രാജീവ് ചന്ദ്രശേഖറിനെ വ്യക്തിപരമായി ആക്രമിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് ബിജെപി നേതാവ് അഡ്വ. എസ് സുരേഷ് പറഞ്ഞു. കുറച്ചു കാലങ്ങളായി അദ്ദേഹത്തിനെതിരെ ഇത്തരം ആരോപണങ്ങള്‍ നടത്തുകയാണെന്നും ഇത്തരം കപട ആരോപണങ്ങള്‍ക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ കഴിയില്ലെന്നും സുരേഷ് പറഞ്ഞു.

നേമം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ ആസ്തിയില്‍ രണ്ട് വര്‍ഷത്തിനിടെ 65 കോടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് സത്യവാങ്മൂലം വ്യക്തമാക്കുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമത്ത് സിറ്റിങ് എംഎല്‍എ വി ശിവന്‍കുട്ടിയും യുഡിഎഫ് സ്ഥാനാര്‍ഥി കെഎസ് ശബരിനാഥനുമാണ് എതിര്‍ സ്ഥാനാര്‍ഥികള്‍.

Assets hidden; Rajeev Chandrasekhar's candidacy should be cancelled; Congress raises allegations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജനവികാരം സതീശനൊപ്പം, എംഎല്‍എമാര്‍ കെസിക്കൊപ്പം'; മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഇന്ന് നിർണായകം, പ്രഖ്യാപനം കാത്ത് കേരളം

Kerala CM Selection Live: ലീഗിന് അഭിപ്രായം പറയാം, തെരുവിലെ പ്രകടനം നിര്‍ത്തണം

'വിജയ്‌യും തൃഷയും കല്യാണം കഴിക്കണം, മെഹന്തിയ്ക്ക് ഞാനെത്തും': രാഖി സാവന്ത്

വേനൽക്കാലത്ത് തൈര് പെട്ടന്ന് പുളിച്ച് പോകുന്നത് തടയാൻ ഇവ പരീക്ഷിക്കാം

FACT Recruitment 2026: ഫാക്ടിൽ എഞ്ചിനീയർമാർക്ക് അവസരം; 34 വിഭാഗങ്ങളിൽ ഒഴിവുകൾ, മികച്ച ശമ്പളം, അവസാന തീയതി മെയ് 21

SCROLL FOR NEXT