Litmus 25 
Kerala

തോക്കുമായി ഒരാള്‍ അകത്തു കടന്നു?; നിരീശ്വരവാദി കൂട്ടായ്മ ‘ലിറ്റ്മസ് 25’ നിര്‍ത്തിവെച്ചു

ഉച്ചയ്ക്ക് ശേഷം പരിപാടിയില്‍ തസ്ലീമ നസ്‌റീന്‍ പങ്കെടുക്കാനിരുന്നതാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിരീശ്വര വാദികളുടെ കൂട്ടായ്മ സംഘടിച്ചിച്ച പരിപാടിയില്‍ സുരക്ഷാ ഭീഷണി. ഇതേത്തുടര്‍ന്ന് പരിപാടി നിര്‍ത്തിവെച്ചു. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍, എസ്സന്‍സ് ഗ്ലോബല്‍ സംഘടന ലിറ്റ്മസ് 25 എന്ന പേരില്‍ സംഘടിപ്പിച്ച സമ്മേളനത്തിനാണ് സുരക്ഷാ ഭീഷണിയുണ്ടായത്.

രാവിലെ 11 മണിയോടെ പൊലീസ് എത്തി സമ്മേളനം നിര്‍ത്തിവെപ്പിക്കുകയും, പരിശോധന നടത്തുകയുമായിരുന്നു. രവിചന്ദ്രനും ശ്രീജിത്ത് പണിക്കറും തമ്മിലുള്ള സംവാദം നടക്കുന്നതിനിടെയാണ് പരിപാടി നിര്‍ത്തിയത്. ആയിരക്കണക്കിന് ആളുകളാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നത്.

പരിപാടിയിലേക്ക് ഒരാള്‍ തോക്കുമായി അകത്തു കടന്നുവെന്നും പൊലീസിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. തുടര്‍ന്ന് ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്‌റ്റേഡിയത്തിന് അകത്ത് പരിശോധന നടത്തി. ഉച്ചയ്ക്ക് ശേഷം പരിപാടിയില്‍ തസ്ലീമ നസ്‌റീന്‍ പങ്കെടുക്കാനിരുന്നതാണ്.

Security threat at event organized by atheist group.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി