കൊമ്പനെ നാളെ മയക്കുവെടി വെയ്ക്കും 
Kerala

ദൗത്യത്തിന് 100 ഉദ്യോ​ഗസ്ഥർ; മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ നാളെ മയക്കുവെടി വെയ്ക്കും

വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് ദൗത്യം.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ചാലക്കുടി അതിരപ്പിള്ളിയിൽ മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കാനുള്ള ദൗത്യം നാളെ ആരംഭിക്കും. രാവിലെ ആറു മണിയോടെ മയക്കുവെടി വെക്കാനാണ് തീരുമാനം. വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് ദൗത്യം.

ആന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. മയക്കുവെടി നൽകി കൊമ്പനെ കുങ്കി ആനകളുടെ സഹായത്തോടെ കോടനാട് ആനകൂട്ടിലെത്തിച്ച് ചികിത്സ നല്കാനാണ് നീക്കം. ഇതിനായി രണ്ട് കുങ്കി ആനകളെ അതിരപ്പിള്ളിയിലെത്തിച്ചു.

ജനുവരി 24ന് കൊമ്പന് മയക്കുവെടി വച്ച് ചികിത്സ നല്കിയിരുന്നു. എന്നാല്‍ മുറിവ് ഭേദമാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും മയക്കുവെടി വച്ച് കോടനാടുള്ള ആനകൂട്ടിലെത്തിച്ച് ചികിത്സ നല്കാനൊരുങ്ങുന്നത്. പ്ലാന്‍റേറേഷൻ കോർപറേഷന്‍റെ വെറ്റിലപ്പാറ ചെക്പോസ്റ്റിൽ ഇന്നും നാളെയും നിയന്ത്രണം തുടരും. 100 ഉദ്യോഗസ്ഥരെ ദൗത്യത്തിന് നിയോഗിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT