തിരുവല്ലയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം സ്ക്രീൻഷോട്ട്
Kerala

തിരുവല്ലയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം; സ്ത്രീകള്‍ അടക്കം എട്ടുപേര്‍ക്ക് പരിക്ക്

തിരുവല്ല കുമ്പനാട്ട് കരോള്‍ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: തിരുവല്ല കുമ്പനാട്ട് കരോള്‍ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. സംഭവത്തില്‍ സ്ത്രീകള്‍ അടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു.

കുമ്പനാട് എക്‌സോഡസ് ചര്‍ച്ച് കരോള്‍ സംഘത്തിന് നേരെയായിരുന്നു ആക്രമണം. പത്തിലധികം വരുന്ന സംഘം അകാരണമായി ആക്രമിച്ചു എന്നാണ് കരോള്‍ സംഘത്തിന്റെ പരാതി. പ്രദേശവാസികളായ ആളുകള്‍ തന്നെയാണ് പ്രശ്‌നമുണ്ടാക്കിയതെന്നും വൈകാതെ അവരെ പിടികൂടുമെന്നും കോയിപ്രം പൊലീസ് അറിയിച്ചു.

കഴിഞ്ഞദിവസം പാലക്കാട്ടെ സ്‌കൂളില്‍ സ്ഥാപിച്ച ക്രിസ്മസ് പുല്‍ക്കൂട് തകര്‍ത്തത് വലിയ വാര്‍ത്തയായിരുന്നു. പാലക്കാട് തത്തമംഗലം ജിബിയുപി സ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ച്ചയാണ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ പുല്‍ക്കൂട് സ്ഥാപിച്ചത്. രണ്ട് ദിവസത്തെ അവധിയ്ക്ക് ശേഷം കഴിഞ്ഞദിവസം സ്‌കൂളിലെത്തിയ അധ്യാപകരാണ് പുല്‍ക്കൂട് അജ്ഞാതര്‍ തകര്‍ത്തതായി കണ്ടെത്തിയത്. സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് വന്ദേമാതരം ആലപിക്കുമോ? ഗവർണ്ണറുടെ സാന്നിധ്യത്തിൽ വന്ദേമാതരം നിർബന്ധമാക്കുന്ന പുതിയ പ്രോട്ടോക്കോൾ ചർച്ചയാകുന്നു

മന്ത്രിസഭയിൽ ആരൊക്കെ, വകുപ്പുകൾ എങ്ങനെ? ഇന്നറിയാം; രണ്ട് മണിയോടെ പട്ടിക ​ഗവർണർക്ക് കൈമാറും

മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ; വകുപ്പുകളെച്ചൊല്ലി ചർച്ചകൾ സജീവം, അന്തിമ പട്ടിക ഇന്ന് പ്രഖ്യാപിക്കും

മഴ നനയാതിരിക്കാൻ ടിപ്പറിന്റെ അടിയിൽ നിന്നു; ഡംപ് ബോക്സ് താഴേക്ക് വീണ് അപകടം; യുവാവിന് ദാരുണാന്ത്യം

ദുബൈയില്‍ വിസ്മയ കാഴ്ചകളൊരുക്കാന്‍ ഡിജിറ്റല്‍ ആര്‍ട്ട് മ്യൂസിയം

SCROLL FOR NEXT