ഷഫീഖ് 
Kerala

ബൈക്കിൽ ചെയ്സ് ചെയ്തെത്തി ദമ്പതികളെ ഇടിവള കൊണ്ടു ആക്രമിച്ചു; കാറും പണവുമായി കടന്നു; പിടിയിൽ

രാത്രി ഒൻപത് മണിയോടെയാണ് ഷഫീഖ് കാറിൽ സഞ്ചരിച്ച ദമ്പതികളെ ബൈക്കിൽ പിന്തുടർന്ന് ആക്രമിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ​ദമ്പതികളെ ആക്രമിച്ച് വാഹനവും പണവും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. ആലുവയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കൊടികുത്തിമല സ്വദേശി ഷഫീഖ് ആണ് പിടിയിലായത്. 

രാത്രി ഒൻപത് മണിയോടെയാണ് ഷഫീഖ് കാറിൽ സഞ്ചരിച്ച ദമ്പതികളെ ബൈക്കിൽ പിന്തുടർന്ന് ആക്രമിച്ചത്. കാറിനു കുറുകെ ബൈക്ക് നിർത്തി പിന്നീട് ഇടിവള ഉപയോ​ഗിച്ച് മർദ്ദിക്കുകയായിരുന്നു. 

മൊബൈൽ ഫോണും ദമ്പതികളുടെ കൈയിലുണ്ടായിരുന്ന 60,000 രൂപയും ഒപ്പം കാറുമായി ഇയാൾ കടന്നു കളയുകയായിരുന്നു. പൊലീസെത്തിയാണ് ദമ്പതികളെ ആശുപത്രിയിലേക്ക് മാറ്റിയത്. 

പിന്നാലെ പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തി. കളമശ്ശേരിയിലെ രഹസ്യ സങ്കേതത്തിൽ വച്ച് ഇയാളെ പിടികൂടി. മുൻപ് കഞ്ചാവ് വിൽപ്പനയടക്കം പല കേസുകളിൽ ഇയാൾ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT