പൊലീസ് പരിശോധന നടത്തുന്നു ടെലിവിഷൻ ദൃശ്യം
Kerala

വയോധികയെ ആക്രമിച്ച് സ്വർണാഭരണം കവരാൻ ശ്രമം; വീഴ്ചയിൽ കൈക്കും മുഖത്തും പരിക്ക്, അന്വേഷണം

ഇരുചക്ര വാഹനത്തിൽ എത്തിയവരാണ് ആക്രമണം നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വയോധികയെ ആക്രമിച്ച് സ്വർണാഭരണം കവരാൻ ശ്രമം. കോഴിക്കോട് മാവൂരിലാണ് സംഭവം. 85 വയസായ മാവൂർ മുണ്ടിക്കൽതാഴം നാരായണി അമ്മയെയാണ് ഇരുചക്ര വാഹനത്തിൽ എത്തിയവർ ആക്രമിച്ചത്.

വൈകീട്ട് 3 മണിക്കാണ് സംഭവം. റോഡിന്റെ അരികിലേക്ക് വയോധികയെ അക്രമി സംഘം തള്ളിയിട്ടു. വീഴ്ചയിൽ ഇവർക്ക് പരിക്കേറ്റു. കൈക്കും മുഖത്തുമാണ് പരിക്കേറ്റത്.

സ്വന്തം വീട്ടിൽ നിന്നു അടുത്തുള്ള മറ്റൊരു വീട്ടിലേക്ക് പുകുകയായിരുന്നു വയോധിക. ഈ സമയത്താണ് ഇരുചക്ര വാഹനത്തിൽ എത്തിയവർ ആഭരണം കവരാൻ ശ്രമിച്ചത്. ബഹളം വച്ച് പ്രതിരോധിച്ചതോടെ പ്രദേശവാസികൾ ഓടിക്കൂടി. ആളുകൾ ഓടിയെത്തുമ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടു.

മാവൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം തുടരുന്നു. നാരായണി അമ്മയുടെ പരിക്ക് സാരമുള്ളതല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT