ടെലിവിഷൻ ദൃശ്യം 
Kerala

തെരുവു നായകളുടെ ആക്രമണം; കൊച്ചിയിൽ 65 താറാവുകളെ കടിച്ചു കൊന്നു

രാവിലെ എഴുന്നേറ്റപ്പോൾ മുറ്റത്ത് രണ്ട്, മൂന്ന് താറാവുകൾ ചോര വാർന്ന് ചത്തു കിടക്കുന്നതാണ് ദിനേശൻ കണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കണ്ണമാലിയിൽ 65 താറാവുകളെ തെരുവു നായകൾ കടിച്ചു കൊന്നു. കണ്ണമാലി സ്വദേശിയായ ദിനേശൻ വളർത്തുന്ന താറാവുകളെയാണ് നായകൾ കൊന്നത്. പ്രദേശത്ത് തെരുവു നായ ശല്യം രൂക്ഷമാണെന്നു ദിനേശൻ പറയുന്നു. 

രാവിലെ എഴുന്നേറ്റപ്പോൾ മുറ്റത്ത് രണ്ട്, മൂന്ന് താറാവുകൾ ചോര വാർന്ന് ചത്തു കിടക്കുന്നതാണ് ദിനേശൻ കണ്ടത്. പിന്നാലെ കൂടിനരികിലേക്കു പോയി. കൂട്ടിൽ കടിയേറ്റ് ചില താറാവുകൾ പിടക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് 65 ഓളം താറാവുകൾ ചത്തു കിടക്കുന്നതു കണ്ടത്. 

രണ്ട് വർഷമായി ദിനേശൻ ഉപജീവനത്തിനായി താറാവിനെ വളർത്തുന്നുണ്ട്. ഇത്തരമൊരു അനുഭവം ഇതാദ്യമാണെന്നു അദ്ദേഹം പറയുന്നു. ഒരു മാസമായി തെരുവു നായയുടെ ശല്യം അതിരൂക്ഷമാണെന്ന് ദിനേശൻ വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT