ഫയല്‍ ചിത്രം 
Kerala

മധു വധക്കേസില്‍ കൂറുമാറി; സാക്ഷിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

മണ്ണാര്‍ക്കാട് പട്ടികജാതി, പട്ടികവര്‍ഗ കോടതിയിലെ വിചാരണയ്ക്കിടെ കൂറുമാറിയ പതിനാറാം സാക്ഷി അബ്ദള്‍ റസാഖിനെയാണ് പിരിച്ചുവിട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അട്ടപ്പാടി മധുവധക്കേസില്‍ കൂറുമാറിയ വനം വകുപ്പിലെ വാച്ചറെ പിരിച്ചുവിട്ടു. മണ്ണാര്‍ക്കാട് പട്ടികജാതി, പട്ടികവര്‍ഗ കോടതിയിലെ വിചാരണയ്ക്കിടെ കൂറുമാറിയ പതിനാറാം സാക്ഷി അബ്ദള്‍ റസാഖിനെയാണ് പിരിച്ചുവിട്ടത്. ചെമ്മണ്ണൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചറായിരുന്നു  അബ്ദുള്‍ റസാഖ്. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് മണ്ണാര്‍ക്കാട് ഡിഎഫ്ഒയുടെ നടപടി. 

മധുവിനെ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നായിരുന്നു റസാഖ് കോടതിയില്‍ നല്‍കിയ മൊഴി. കഴിഞ്ഞ ദിവസം കൂറൂമാറിയ 12ാം സാക്ഷി അനില്‍കുമാറിനെയും വനം വകുപ്പ് പിരിച്ചുവിട്ടിരുന്നു. മധുവിനെ കാട്ടില്‍നിന്നു പിടിച്ചുകൊണ്ടുവരുന്നതും മര്‍ദിക്കുന്നതും കണ്ടുവെന്നു മജിസ്‌ട്രേട്ടിനു 164ാം വകുപ്പ് അനുസരിച്ച് മൊഴി നല്‍കിയ ആളാണ് അനില്‍കുമാര്‍. എന്നാല്‍, സംഭവം നടന്ന ദിവസവും മാസവും ഓര്‍മയില്ലെന്നും മധുവിനെ അറിയില്ലെന്നും കേട്ടിട്ടുണ്ടെന്നുമാണ് തിങ്കളാഴ്ച വിചാരണയ്ക്കിടെ അനില്‍കുമാര്‍ കോടതിയില്‍ പറഞ്ഞത്

നേരത്തെ പത്തുമുതല്‍ 15 വരെയുള്ള സാക്ഷികള്‍ കൂറുമാറിയിരുന്നു. കേസില്‍ ഇതോടെ കൂറുമാറിയവരുടെ എണ്ണം ആറായി. സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുന്നതായി മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു.

2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ടം മധുവിനെ തല്ലിക്കൊന്നത്. ജൂണ്‍ എട്ടിന് കേസില്‍ വിചാരണ തുടങ്ങി. പിന്നാലെ രണ്ട് പ്രധാന സാക്ഷികള്‍ കൂറുമാറി. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കൂറുമാറ്റത്തിന് പിന്നിലെന്ന് മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍