വെള്ളാപ്പള്ളി നടേശൻ: എക്സ്പ്രസ് 
Kerala

'കോടതി ഉത്തരവ് എന്നെ മാത്രം ബാധിക്കുന്നതല്ല; എന്നെ കള്ളനാക്കാന്‍ ചില സ്ഥാനപ്രേമികളുടെ ശ്രമം' 

താന്‍ ട്രസ്റ്റിലേക്ക് മത്സരിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന അധികാര പ്രേമന്മാരാണ് കേസിന് പിന്നിലെന്നും വെള്ളാപ്പള്ളി ആരോപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്



 
ആലപ്പുഴ: എസ് എന്‍ ട്രസ്റ്റിലെ ബൈലോ ഭേദഗതി തന്നെ മാത്രം ബാധിക്കുന്നതല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പൊതുവായ വിധിയാണ് വന്നത്. എല്ലാ ട്രസ്റ്റികളെയും ബാധിക്കുന്നതാണ് വിധി. തന്നെ കള്ളനാക്കാനാണ് ചില സ്ഥാനപ്രേമികളുടെ ശ്രമം. കേസ് തന്നെ ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്നും, ഹൈക്കോടതി വിധിയോട് പ്രതികരിക്കവെ വെള്ളാപ്പള്ളി ആരോപിച്ചു.

ട്രസ്റ്റില്‍ നിന്നും മാറി നില്‍ക്കാന്‍ താന്‍ കേസില്‍ പ്രതിയല്ല. കേസില്‍ കുറ്റപത്രം കൊടുത്താല്‍ മാത്രമേ തനിക്ക് ബാധകമാകുകയുള്ളൂ. തനിക്കെതിരെയുള്ളത് സ്വകാര്യ അന്യായമാണ്. അത് എഴുതി തള്ളിയതാണ്. താന്‍ വീണ്ടും ഭാരവാഹിയാകരുതെന്ന് ആഗ്രഹിക്കുന്നവരുണ്ട്. താന്‍ ട്രസ്റ്റിലേക്ക് മത്സരിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന അധികാര പ്രേമന്മാരാണ് കേസിന് പിന്നിലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. 

കേസുകളില്‍ ഉള്‍പ്പെട്ടവര്‍ എസ് എന്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്നും മാറി നില്‍ക്കണമെന്നാണ് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. എസ് എന്‍ ട്രസ്റ്റ് ബൈലോയില്‍ ഹൈക്കോടതി ഭേദഗതി വരുത്തി. വഞ്ചന, സ്വത്ത് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. 

മുന്‍ ട്രസ്റ്റ് അംഗം കൂടിയായ അഡ്വ ചെറുന്നിയൂര്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. വഞ്ചനാ കേസുകള്‍ക്ക് പുറമേ, ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടിരിക്കുന്നവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് നിര്‍ദ്ദേശം. ക്രിമിനല്‍ കേസുകളില്‍പ്പെട്ടവര്‍ കുറ്റവിമുക്തരാക്കപ്പെടുന്നതു വരെ ട്രസ്റ്റ് ഭാരവാഹികളായി തിരിച്ചു വരാന്‍ പാടില്ലെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് വിധിയില്‍ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ