പ്രതീകാത്മക ചിത്രം 
Kerala

വീട്ടമ്മയുടെ വാട്സ്ആപ്പ് ഹാക്ക് ചെയ്തു; പണം തട്ടിയെടുക്കാൻ ശ്രമം

ബംഗാൾ സ്വദേശി പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് പരാതി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: വീട്ടമ്മയുടെ വാട്സ്ആപ്പ് ബംഗാൾ സ്വദേശി ഹാക്ക് ചെയ്തെന്ന് പരാതി. കൊട്ടാരക്കര വെട്ടിക്കവല സ്വദേശിനിയായ വീട്ടമ്മയുടെ ഫോണിലെ വാട്സ്ആപ്പ് വിവ‌രങ്ങൾ ശേഖരിച്ച് ബംഗാൾ സ്വദേശി പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് പരാതി. 

ഒരാഴ്ചയായി വാട്സ്ആപ്പ് നിർജീവമായിരുന്നു. എന്നാൽ ഇതിനിടെ തന്റെ വാട്സ്ആപ്പ് ഉപയോഗിച്ച് വായ്പ കുടിശിക പിരിച്ചെടുക്കാൻ ശ്രമിച്ചെന്ന് വിവരം ലഭിച്ചതോടെയാണ് ഇവർ പരാതിയുമായി എത്തിയത്. വാട്സ്ആപ്പ് സന്ദേശം ലഭിച്ച പലരും ഫോണിൽ ബന്ധപ്പെട്ടതോടെയാണ് കാര്യം അറിഞ്ഞത്. ഇതോടെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മ സൈബർ പൊലീസിൽ പരാതി നൽകി.

നഷ്ടമായ വാട്സ്ആപ്പ് സൈബർ വീണ്ടെടുക്കുകയും തുടർ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ആൻഡ്രോയ്ഡ് ഫോണുകൾ മറ്റാർക്കും നൽകുകയോ അ‍‍ജ്ഞാത വിളികളിൽ പ്രതികരിക്കുകയോ ചെയ്യരുതെന്ന്  പൊലീസ് മുന്നറിയിപ്പ് നൽകി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!