പ്രതീകാത്മക ചിത്രം 
Kerala

പട്ടാപ്പകൽ ​ഗർഭിണിയെ അപമാനിക്കാൻ ശ്രമം; അക്രമി പിടിയിൽ

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ഗര്‍ഭിണിയായ യുവതിക്ക് നേരെ ആക്രമണമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ​ഗർഭിണിയായ യുവതിയെ ആക്രമിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. പുതിയതുറ സ്വദേശി ടൈറ്റസിനെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തമ്പാനൂർ പൊലീസാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ഗര്‍ഭിണിയായ യുവതിക്ക് നേരെ ആക്രമണമുണ്ടായത്. തമ്പാനൂരിലാണ് സംഭവം നടന്നത്. യുവതിയെ കടന്നുപിടിച്ച ശേഷം ടൈറ്റസ് ഓടി രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ​ദിവസം രാവിലെ 10.30 ഓടെയായിരുന്നു സംഭവം. നെടുമങ്ങാട് സ്വദേശിനിയായ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പോകാനായി ബസ് കയറാന്‍ നടക്കുന്നതിനിടെയാണ് അക്രമം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുർ​ഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വടക്കന്‍ കേരളത്തില്‍ മഴ കനക്കും; 5 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

Today's Rashi Phalam October 18| വിവാഹാലോചനയിൽ അനുകൂലമായ വഴിത്തിരിവുണ്ടാകും

വഖഫ് പുനഃസംഘടന സ്റ്റേ ചെയ്യണം; ഹ​ർജി ഹൈക്കോടതി തള്ളി

മഴ കുളമാക്കി!! ഇന്ത്യയും വിന്‍ഡീസും ജയിച്ചു!