സുഹൈല്‍ 
Kerala

മണല്‍ കടത്ത്: പരിശോധനയ്ക്കിടെ പൊലീസുകാരെ ലോറി ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം, സംഘത്തെ പൊലീസ് നാടകീയമായി പിടികൂടി

സംഭവത്തില്‍ ലോറി ഡ്രൈവര്‍ ആനപ്പടി മങ്ങോട്ട് സുഹൈലിനെ പൊലീസ് അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മണല്‍ കടത്ത് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ലോറി ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം. മലപ്പുറം തിരൂരിലാണ് സംഭവം. ജൂനിയര്‍ എസ്‌ഐയെയും സിവില്‍ പൊലീസ് ഓഫീസറേയുമാണ് ലോറി ഇടിപ്പിക്കാന്‍ ശ്രമിച്ചത്. മണല്‍ കടത്ത് സംഘത്തെ പൊലീസ് നാടകീയമായി പിടികൂടി.

സംഭവത്തില്‍ ലോറി ഡ്രൈവര്‍ ആനപ്പടി മങ്ങോട്ട് സുഹൈലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണല്‍ കടത്ത് പിടികൂടാനായി സിവില്‍ ഡ്രെസ്സില്‍ പരിശോധന നടത്തുകയായിരുന്നു പൊലീസ്.

ഈ സമയം മണലുമായി വന്ന ലോറിയുമായി സുഹൈല്‍ നിര്‍ത്താതെ പോവുകയായിരുന്നു. പിന്നാലെ ബൈക്കില്‍ എത്തിയ പൊലീസുകാരെ സുഹൈല്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Attempt to kill policemen by running them over with a lorry in malappuram sand smuggling gang arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

'ഒന്നുകില്‍ ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം; രണ്ടുകെട്ട മുഖ്യമന്ത്രി പിണറായി നാടിന്നപമാനം'

ബീ-കീപ്പിങ് കോഴ്സിലേക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ

SCROLL FOR NEXT