ജിനുവിനെ അബോധാവസ്ഥയിൽ കണ്ടെത്തിയപ്പോൾ  ടെലിവിഷൻ ദൃശ്യം
Kerala

ഭാര്യയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് പിടിയില്‍

രക്ഷപ്പെട്ട ജിനുവിനെ, പിന്നീട് വനത്തിനോട് ചേര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട് ഇരുളം മാതമംഗലത്ത് ഭാര്യയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്താന്‍ ശ്രമം. മാതമംഗലം കുന്നുംപുരത്ത് സുമതി, മകള്‍ അശ്വതി, സുമതിയുടെ സഹോദരന്റെ ഭാര്യ ബിജി എന്നിവരെയാണ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലാന്‍ ശ്രമം നടന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാവിലെ ആറരയോടെയായിരുന്നു സംഭവം. അക്രമത്തില്‍ കുപ്പാടി സ്വദേശി ജിനുവിനെതിരെ പൊലീസ് കേസെടുത്തു. സുമതി ജിനുവിന്റെ ഭാര്യയാണ്. ഏറെനാളായി ഇവര്‍ അകന്നു കഴിയുകയായിരുന്നു. വീട്ടിലേക്ക് വരാന്‍ ക്ഷണിച്ചെങ്കിലും വരാതിരുന്നതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണത്തിന് ശേഷം സ്ഥലത്തു നിന്നും രക്ഷപ്പെട്ട ജിനുവിനെ, പിന്നീട് വനത്തിനോട് ചേര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ജിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്യാപിറ്റല്‍' തവിടുപൊടി, സൂപ്പറായി 'കിങ്‌സ്'; ഐപിഎല്ലില്‍ പഞ്ചാബിന് ചരിത്ര വിജയം

വടക്കുംനാഥന്റെ നെയ്മല ഇടിയുന്നത് ദുശ്ശഃകുനമോ? അറിയാം നെയ്മലയുടെ ഐതിഹ്യവും വിശ്വാസവും

ഇപ്പോള്‍ വരുമെന്ന് കരുതി വീട്ടില്‍ കാത്തിരുന്ന് കെജരിവാള്‍; കാണാതെ 'മുങ്ങി'; ബിജെപയില്‍ ലയിച്ചതായി എംപിമാര്‍

'എന്നെ ഇങ്ങനെ ആക്കിയത് വീട്ടുകാര്‍'; അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ക്രിസ്റ്റി പറഞ്ഞത്

പൊട്ടിമുളച്ച് വന്ന നേതാവല്ലെന്ന് ചെന്നിത്തല; എംകെ റാമിന് ജാമ്യമില്ല; അപരാജിത കുതിപ്പുമായി പഞ്ചാബ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT