പ്രതീകാത്മക ചിത്രം 
Kerala

'കൂടെ വന്നാൽ പണം തരാം', ബസ്സിനുള്ളിൽ 17 കാരനെ പീഡിപ്പിക്കാൻ ശ്രമം; പ്രതിക്ക് മൂന്ന് വർഷം തടവ്, പിഴ

സ്കൂൾ വിട്ട് വീട്ടിലേക്ക് സ്വകാര്യ ബസിൽ പോവുകയായിരുന്ന വിദ്യാർത്ഥിയാണ് പീഡന ശ്രമത്തിന് ഇരയായത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ബസ്സിനുള്ളിൽ 17 കാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് മൂന്നു വർഷം തടവും 50,000 രൂപ പിഴയും. ശ്രീകണ്ഠാപുരം ചെങ്ങളായി പുളിയത്താംപറമ്പ് ഷാഹിദ മൻസിൽ സി.കെ.അബ്ദുൽ നാസറിനെ(38) ആണ് ശിക്ഷിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്‍ജി ആർ. രാജേഷാണ് വിധി പറഞ്ഞത്.

2018 ജൂലൈ 9നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്കൂൾ വിട്ട് വീട്ടിലേക്ക് സ്വകാര്യ ബസിൽ പോവുകയായിരുന്ന വിദ്യാർത്ഥിയാണ് പീഡന ശ്രമത്തിന് ഇരയായത്. കുട്ടിയുടെ വസ്ത്രം അഴിക്കാൻ ശ്രമിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. കൂടെ വന്നാൽ പണം തരാമെന്ന് പറയുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. തുടർന്ന് കുട്ടിയുടെ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു