പ്രതീകാത്മക ചിത്രം 
Kerala

ഭിന്നശേഷിക്കാരിയായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; 46കാരൻ പിടിയിൽ

ഭിന്നശേഷിക്കാരിയായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; 46കാരൻ പിടിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കോതമം​ഗലം പോത്താനിക്കാട് പുളിന്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ചേന്നിരിക്കൽ സജി (46)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത മറ്റൊരു ഭിന്നശേഷിക്കാരി പെൺകുട്ടിയെ പീഡിപ്പിച്ചതിന് ഇയാൾ മുമ്പ് അറസ്റ്റിലായിട്ടുണ്ട്.

മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് ഇയാൾ ഭിന്നശേഷിക്കാരിയായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. 2019 ൽ പോത്താനിക്കാട് പൊലീസ് പോക്‌സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 

പോത്താനിക്കാട് സിഐ നോബിൾ മാനുവലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോതമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്

'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം

സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഉച്ചയ്ക്ക് ചോറ് കഴിച്ചാൽ ഉറക്കം വരുമോ? ഭക്ഷണശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ

'പിഷു പോയപ്പോള്‍ കിഷു വന്നു'; മമ്മൂട്ടിയ്‌ക്കൊപ്പം കൈലാഷ്; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ജോളി ജോസഫ്