റമീസ്/ടെലിവിഷൻ ദൃശ്യം 
Kerala

ചികിത്സയ്ക്കെത്തിയ 15കാരനെ ശുചിമുറിയിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമം: ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

തലശ്ശേരി ജനറൽ ആശുപത്രിയിലെ ക്ലീനിംഗ് സ്റ്റാഫ് റമീസ് ആണ് അറസ്റ്റിലായത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ചികിത്സയ്ക്കെത്തിയ 15കാരനെ പീഡിപ്പിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. തലശ്ശേരി ജനറൽ ആശുപത്രിയിലെ ക്ലീനിംഗ് സ്റ്റാഫ് റമീസ് ആണ് അറസ്റ്റിലായത്. ആശുപത്രിയിലെ ശൗചാലയത്തിൽ കൊണ്ടുപോയി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. 

ഇന്ന് ഉച്ചയോടെ തലശ്ശേരി ജനറൽ ആശുപത്രിയിലാണ് സംഭവമുണ്ടായത്. വയറുവേദനയെ തുടർന്ന് അമ്മയ്ക്കൊപ്പമാണ് 15കാരൻ ചികിത്സയ്ക്കെത്തിയത്. അമ്മ ആധാറുമായി ബന്ധപ്പെട്ട ആവശ്യത്തിന് ഒ.പിയിൽ പോയസമയത്ത് പ്രതി കുട്ടിയെ ശൗചാലയത്തിലേക്ക് കൊണ്ടുപോയി ലൈം​ഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്നും ഭീഷണിപ്പെടുത്തി. 

പുറത്തിറങ്ങി കുട്ടി കരഞ്ഞു കൊണ്ട് അമ്മയോടും ബന്ധുക്കാളോടും ഇക്കാര്യം അറിയിച്ചു. ഇതോടെ ആശുപത്രി ജീവനക്കാരും വാർഡിലുള്ളവരും റമീസിനെ പിടികൂടി. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പ് ചുമത്തി ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT