സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് സ്വര്‍ണം കടത്താനുള്ള ശ്രമം കസ്റ്റംസ് തടഞ്ഞപ്പോള്‍ 
Kerala

സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് കടത്ത്; 29 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി, യുവതി കസ്റ്റഡിയില്‍ 

സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 29 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 29 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി.  കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്.

ദുബൈയില്‍ നിന്നും എത്തിയ തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിനിയായ യുവതി ഗ്രീന്‍ ചാനലിലൂടെ സ്വര്‍ണവുമായി രക്ഷപ്പെടാനാണ് ശ്രമിച്ചത്. ഇതില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരെ ദേഹപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. 

സാനിറ്ററി പാഡിനകത്ത് ഇവര്‍ 679 ഗ്രാം സ്വര്‍ണമാണ് ഒളിപ്പിച്ചിരുന്നത്. പരിശോധനയിലൂടെയാണ് കസ്റ്റംസ് ഇത് കണ്ടെത്തിയത്. ഇവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനേഡിന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

കേന്ദ്ര സർവകലാശാലയിലെ പ്രതിഷേധം; കണ്ടാലറിയാവുന്ന 25 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ്

'90 കളിലെ മനോഹരമായ പ്രണയം'; അനൂപ് മേനോന്‍റെ 'ചിരം' തിയേറ്ററുകളിലേക്ക്

NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്