പ്രതീകാത്മക ചിത്രം 
Kerala

സഹോദരന്റെ പേരില്‍ കള്ളവോട്ടിന് ശ്രമിച്ചു ; ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പ്രവാസിയായ സഹോദരന്റെ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ പാണപ്പുഴ പഞ്ചായത്തിലെ ആലക്കാട് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റിലായി. ആലക്കാട് ആറാം വാര്‍ഡിലാണ് പതിനാറുകാരന്‍ പിടിയിലായത്.

പ്രവാസിയായ സഹോദരന്റെ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ആള്‍മാറാട്ടം നടത്തി കള്ളവോട്ട് ചെയ്യാനെത്തിയ 16 കാരനെ പോളിങ് ഉദ്യോഗസ്ഥര്‍ തിരിച്ചറിയുകയായിരുന്നു. 

കണ്ണൂര്‍ മുഴപ്പിലങ്ങാട് പഞ്ചായത്തിലും കള്ളവോട്ട് നടന്നതായി കണ്ടെത്തി. നാലാം വാര്‍ഡിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കള്ളവോട്ട് നടന്നത്. മമ്മാലിക്കണ്ടി പ്രേമന്‍ എന്ന കോണ്‍ഗ്രസ്  പ്രവര്‍ത്തകനാണ് കള്ളവോട്ട് ചെയ്തത്.

ചിറ്റാരിക്കടവില്‍ കള്ളവോട്ടു ചെയ്യാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകനും അറസ്റ്റിലായിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT