Kerala

നഴ്‌സിന് നേരെ ബലാത്സംഗ ശ്രമം; തോക്കിന്റെ ചിത്രം കാണിച്ച് ഭീഷണി, ഇലക്ട്രീഷന്‍ പിടിയില്‍

തൃപ്പൂണിത്തുറയില്‍ നഴ്‌സിനു നേരെ ബലാത്സംഗ ശ്രമം നടത്തിയ ഇലക്ട്രീഷന്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃപ്പൂണിത്തുറയില്‍ നഴ്‌സിനു നേരെ ബലാത്സംഗ ശ്രമം നടത്തിയ ഇലക്ട്രീഷന്‍ പിടിയില്‍.  പെരുമ്പാവൂര്‍ സ്വദേശി ശ്രീജിത്തിനെയാണ് (38) ഹില്‍പാലസ് പൊലീസ്  അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ എസ്എന്‍ ജങ്ഷന് സമീപമുള്ള ആയൂര്‍വേദ ആശുപത്രിയില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 

ഈ ആശുപത്രിയിലെ ഇലക്ട്രീഷനാണ് ശ്രീജിത്ത്. നഴ്‌സ് ഭക്ഷണ ശേഷം വിശ്രമിക്കുമ്പോള്‍ നഴ്‌സിങ് സ്റ്റേഷനിലെത്തിയ ശ്രീജിത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ റൂം പുറത്തു നിന്ന് ലോക്ക് ചെയ്ത ശേഷം നഴ്‌സിനു നേരെ അതിക്രമം കാട്ടുകയായിരുന്നു. നഴ്‌സിങ് സ്റ്റേഷനില്‍ നിന്നും ബലം പ്രയോഗിച്ച് അടുത്തുള്ള റൂമിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയാണ് പ്രതി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.

പ്രതിയുടെ കൈയ്യില്‍ നിന്നും കുതറി മാറിയ നഴ്‌സ് ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പ്രശ്‌നം വഷളാകുമെന്നു മനസിലായ പ്രതി വെള്ളിയാഴിച രാവിലെ - ഹോസ്പിറ്റലില്‍ എത്തി നഴ്‌സിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാളുടെ കൈവശമുള്ള മൊബൈല്‍ ഫോണില്‍ തോക്കിന്റെയും വാളിന്റെയും ചിത്രങ്ങള്‍ കാണിച്ച് അതൊക്കെ തന്റെ കാറിലുണ്ടെന്നും നടന്ന സംഭവങ്ങള്‍ പുറത്തറിയിച്ചാല്‍ അതൊക്കെ ഉപയോഗിക്കേണ്ടി വരും എന്നു പറഞ്ഞ് ഇയാള്‍ നഴ്‌സിനെ ഭീഷണിപ്പെടുത്തി. 

തുടര്‍ന്ന് നഴ്‌സ് വിവരം ഭര്‍ത്താവിനോട് പറയുകയും ഭര്‍ത്താവ് വിവരം പൊലീസില്‍ അറിയിക്കുകയുമായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞ് ഒളിവില്‍ പോയ പ്രതിയെ കുറുപ്പംപടി ഭാഗത്തു നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ രക്ഷപെടാന്‍ ഉപയോഗിച്ച കാറും കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന എയര്‍ പിസ്റ്റളും വാളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT