ടെലിവിഷൻ ദൃശ്യം 
Kerala

തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ 19 കാറുകൾ തല്ലിത്തകർത്ത് മോഷണ ശ്രമം

തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ 19 കാറുകൾ തല്ലിത്തകർത്ത് മോഷണ ശ്രമം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറുകൾ തല്ലിത്തകർത്ത് മോഷണ ശ്രമം. 19 കാറുകളാണ് കഴിഞ്ഞ ദിവസം രാത്രി അക്രമികൾ തല്ലിത്തകർത്തത്. ഇന്ന് രാവിലെ കാറുകൾ പാർക്ക് ചെയ്തവർ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

റെയിൽവേ സ്റ്റേഷനിൽ ‍പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ സുരക്ഷാച്ചുമതല റെയിൽവേയ്ക്കാണ്. അർധരാത്രിയിൽ ഇത്രയും വാഹനങ്ങൾ തകർത്ത് കവർച്ചാശ്രമം നടത്തിയത് ആരും അറിഞ്ഞില്ലെന്നത് റെയിൽവേ പൊലീസിനെ ഞെട്ടിച്ചു.

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് മുന്നിലായുള്ള പാർക്കിങ് ഏരിയയിലാണ് സംഭവം. മിക്ക കാറുകളുടേയും വിൻഡോ ഗ്ലാസുകളാണ് തകർത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ മോഷണശ്രമമാകാനാണ് സാധ്യത. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണ് നീക്കം. കാറുകളുടെ മ്യൂസിക് സിസ്റ്റത്തിന്റെ സ്പീക്കർ ഉൾപ്പെടെ ഊരിയെടുക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്.

പാർക്കിങ് ഏരിയയിൽ സ്ഥിരമായി സെക്യൂരിറ്റി ജീവനക്കാരനുണ്ടാകാറുണ്ട്. എന്നാൽ രാത്രി കനത്ത മഴ പെയ്തതിനെ തുടർന്ന് ഇയാൾ പരിസരത്ത് നിന്ന് അൽപനേരം മാറിനിന്നിരുന്നു. ഈ സമയത്താണ് ആക്രമണം നടന്നത്. കാറുടമകൾ പരാതിയുമായി രംഗത്തുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

'ഈ സിനിമയിലുണ്ടെന്ന് ഞാനും മറന്നു'; കറുപ്പ് ഓഡിയോ ലോഞ്ചിന് തൃഷയ്ക്ക് ക്ഷണമില്ല; തുറന്നടിച്ച് നടി!

ആർആർ‌എസ്‌എസ് ചരിത്രം പ്രമേയം, ട്രെയ്‌ലറിന് അനുമതി നൽകാതെ സെൻസർ ബോർഡ്; റിലീസിന് തൊട്ടുമുൻപ് കുരുക്കിലായി സഞ്ജയ് ദത്ത് ചിത്രം

SCROLL FOR NEXT