പ്രതീകാത്മകം ഫയൽ
Kerala

വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്; പ്ലസ് വൺ ഇം​ഗ്ലീഷ് പരീക്ഷാ സമയത്തിൽ മാറ്റം

സർക്കുലർ ഇറങ്ങി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ​ഹയർ സെക്കൻഡറി ഒന്നാം വർഷ പൊതു പരീക്ഷയിൽ മാർച്ച് 29നു നടത്താനിരുന്ന ഇം​ഗ്ലീഷ് പരീക്ഷയുടെ സമയം പുനഃക്രമീകരിച്ചു. ഉച്ചയ്ക്കു ശേഷം നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ രാവിലെ 9.30 മുതൽ 12.15 വരെയായി പുനഃക്രമീകരിച്ച് സർക്കുലർ ഇറങ്ങി.

പരീക്ഷ സമയം പുനഃക്രമീകരിക്കണമെന്നു അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്ന രണ്ടാം വർഷ വിദ്യാർഥികൾ ഉൾപ്പെടെ കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത് 29നാണ്.

പുതുക്കിയ സമയം എല്ലാ വിദ്യാർഥികളും അറിഞ്ഞുവെന്നു ഉറപ്പു വരുത്തണം. നോട്ടീസ് ബോർഡുകളിൽ അവ പ്രദർശിപ്പിക്കണമെന്നും സർക്കുലറിൽ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രംപിനെ പിന്തുണച്ച് യുഎസ് സെനറ്റ്; യുദ്ധാധികാരങ്ങള്‍ കുറയ്ക്കാനുള്ള പ്രമേയം വോട്ടിനിട്ട് തള്ളി

നെയ്യാറ്റിന്‍കരയില്‍ സ്വയം ചിതയൊരുക്കി ഭാര്യ ജീവനൊടുക്കിയതിന് പിന്നാലെ ഭര്‍ത്താവും മരിച്ചു

ഇറാനെ ആക്രമിക്കാന്‍ ഇന്ത്യയുടെ തുറമുഖങ്ങള്‍ അമേരിക്ക ഉപയോഗിച്ചോ?; വിശദീകരണവുമായി കേന്ദ്രം

വീണ്ടും തിരുത്തല്‍ വരുമോ?; സിപിഎം സംസ്ഥാന സമിതി ഇന്ന്; സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപമാകും

ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും

SCROLL FOR NEXT