സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയിൽ നിന്ന് 
Kerala

ഓട്ടിസം ബാധിച്ച കുട്ടിയ്ക്ക് ക്രൂരപീഡനം, ദൃശ്യങ്ങൾ പുറത്തുവിട്ട് അമ്മ, അച്ഛൻ അറസ്റ്റിൽ

തലകുത്തിയും ഒറ്റക്കാലിൽ നിർത്തിയും മകനെ സുധീർ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ അമ്മ തന്നെയാണ് പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മർദിച്ച അച്ഛൻ അറസ്റ്റിൽ. മട്ടാഞ്ചേരി ചെറലായി കടവിൽ സുധീറാണ് പൊലീസ് പിടിയിലായത്. അമ്മയുടെ പരാതിയിലാണ് നടപടി. തലകുത്തിയും ഒറ്റക്കാലിൽ നിർത്തിയും മകനെ സുധീർ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ അമ്മ തന്നെയാണ് പുറത്തുവിട്ടത്. ഇത് വൈറലായതോടെയാണ് നടപടിയെടുത്തത്. 

പറഞ്ഞ കാര്യങ്ങൾ അനുസരിക്കാത്തതിനും വീട്ടിൽ നിന്ന് പുറത്ത് പോയതിനുമാണ് ക്രൂരത. വടികൊണ്ട് പലതവണ കുട്ടിയെ മർദിക്കുന്നത് കണ്ടതോടെ അമ്മ തടയുകയായിരുന്നു. എന്നാൽ, സുധീർ പിന്മാറാൻ തയ്യാറായില്ല. കുട്ടിയെ ഒറ്റക്കാലിൽ നിർത്തി ചവിട്ടുകയും മുഖത്ത് പലതവണ അടിക്കുകയും ചെയ്തു. തലകുത്തി നിർത്തിയും ക്രൂരത തുടർന്നു.

വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഫോർട്ട് കൊച്ചി പൊലീസ് കുട്ടിയുടെ വീട്ടിലെത്തി സുധീറിനെ കസ്റ്റഡിയിലെടുത്തു. സുധീർ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കാറുണ്ടെന്നും ഭാര്യയെയും മർദ്ദിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. ഇവരുടെ മൂന്ന് മക്കളിൽ മൂത്തയാളായ കുട്ടി പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. പ്രതി സുധീറിനെ നാളെ കോടതിയിൽ ഹാജരാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ നാടകീയ നീക്കം, രാഹുലും പ്രിയങ്കയും അറസ്റ്റില്‍; തലസ്ഥാനം സംഘര്‍ഷഭരിതം

മലയാളി എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി ജര്‍മ്മനിയില്‍ മരിച്ച നിലയില്‍

ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ കോൾ ചെയ്യിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

മരണത്തിലും പ്രകാശമായി; വിജി ടീച്ചറുടെ കണ്ണുകൾ രണ്ടുപേർക്ക് കാഴ്ചയേകും

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യാ മുന്നണി പ്രതിഷേധം, കാപ്പ റദ്ദാക്കിയതോടെ സുഗതന്‍ ജയില്‍ മോചിതന്‍, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍