അറസ്റ്റിലായ നൗഫൽ/ ടെലിവിഷൻ ദൃശ്യം 
Kerala

ഓട്ടോയാത്രയ്ക്കിടെ യുവതിയെ ഉപദ്രവിച്ചു; രക്ഷപ്പെട്ടോടിയപ്പോൾ പിന്നാലെ എത്തി അസഭ്യം വിളി; ഡ്രൈവർ അറസ്റ്റിൽ

ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെ തെക്കുംഭാഗം കുട്ടൂർ പാലത്തിനു സമീപത്തുനിന്നാണ്‌ യുവതി നൗഫലിന്റെ ഓട്ടോറിക്ഷയിൽ കയറിയത്‌

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം:  ഓട്ടോറിക്ഷയിൽ യാത്രയ്ക്കിടെ യുവതിയെ ഉപദ്രവിച്ച ഡ്രൈവർ അറസ്റ്റിൽ. കോട്ടപ്പുറം വാവറ ഹൗസിൽ നൗഫൽ (29) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം വൈകിട്ടാണ്‌ സംഭവം. 

ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെ തെക്കുംഭാഗം കുട്ടൂർ പാലത്തിനു സമീപത്തുനിന്നാണ്‌ യുവതി നൗഫലിന്റെ ഓട്ടോറിക്ഷയിൽ കയറിയത്‌. പരവൂരിലേക്ക്‌ പോകുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിർത്തി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.

 ഓട്ടോയിൽനിന്ന്‌ ഇറങ്ങി നടന്ന യുവതിയെ പിന്നാലെ എത്തി അസഭ്യം വിളിക്കുകയും ചെയ്‌തു. തുടർന്ന്‌, യുവതി പരവൂർ പൊലീസിൽ പരാതി നൽകി. ഇതേത്തുടർന്ന് ഡ്രൈവറെ പരവൂർ പൊലീസ് അറസ്റ്റ്‌ചെയ്‌തു. ഇയാളെ റിമാൻഡ് ചെയ്‌തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT