വടിവാൾ കാട്ടി വിരട്ടി ഓട്ടോ ഡ്രൈവർ വിഡിയോ സ്ക്രീ ഷോട്ട്
Kerala

ബസ്സിന്റെ വഴിമുടക്കി, ഹോൺ അടിച്ചപ്പോൾ വടിവാൾ കാട്ടി വിരട്ടി ഓട്ടോ ഡ്രൈവർ; കേസെടു‌ത്ത് പൊലീസ്

ബസ് ജീവനക്കാരുടെ പരാതിയിൽ ഓട്ടോ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വടിവാൾ വീശി ബസ്സിനു മുന്നിൽ ഓട്ടോറിക്ഷയുടെ യാത്ര. ദേശീയപാതയിൽ കൊട്ടപ്പുറം മുതൽ എയർപോർട്ട് ജംക്‌ഷൻ വരെയാണ് ബസ്സിന്റെ വഴി തടസ്സപ്പെടുത്തിക്കൊണ്ട് ഓട്ടോ യാത്ര നടത്തിയത്. ബസ് ജീവനക്കാരുടെ പരാതിയിൽ ഓട്ടോ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

മലപ്പുറം പുളിക്കല്‍ വലിയപറമ്പ് സ്വദേശി മലയില്‍ വീട്ടില്‍ ഷംസുദ്ദീന് എതിരെയാണ് കേസെടുത്തത്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയതിനും ദേശിയ പാതയില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചതിനുമാണ് കേസ്. കോഴിക്കോട്ടുനിന്നു മഞ്ചേരിയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസിനു മുൻപിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവമുണ്ടായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുള്ളിക്കലിൽ ആളെ ഇറക്കാൻ ബസ് നിർത്തിയപ്പോൾ ഓട്ടോ ബസ്സിനു പിന്നിലുണ്ടായിരുന്നു. പിന്നീട് മുന്നിലേക്ക് കയറിയ ഓട്ടോ ബസ്സിന്റെ വഴി തടസപ്പെടുത്തുകയായിരുന്നു. ബസ് ഡ്രൈവർ ഹോൺ അടിച്ചപ്പോൾ ഓട്ടോയിൽ നിന്ന് വടിവാൾ പുറത്തേക്കിട്ട് വിരട്ടാനും നോക്കി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. തലേക്കര മുതൽ കൊളത്തൂർ എയർപോർട്ട് റോഡ് ജംക്‌ഷൻ വരെ ഇതു തുടർന്നു. പിന്നീട് ഓട്ടോറിക്ഷ എയർപോർട്ട് റോഡിലേക്കു പോയി. കൊണ്ടോട്ടിയിൽ എയ്ഡ് പോസ്റ്റിലെത്തി പൊലീസിൽ പരാതിപ്പെട്ടാണ് യാത്ര തുടർന്നത്. ഇന്നു പൊലീസിൽ വിശദമായ മൊഴി നൽകി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT