രവി ഡിസി ടി വി ദൃശ്യം
Kerala

ആത്മകഥാ വിവാദം: ഇപിയുമായി കരാര്‍ ഉണ്ടായിരുന്നില്ലെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം, വിശദീകരണവുമായി ഡിസി ബുക്‌സ്

അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ അനുചിയമാണെന്നും ഡിസി ബുക്‌സ് വ്യക്തമാക്കി.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇപി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഡിസി ബുക്‌സ് ഉടമ രവി ഡിസിയുടെ മൊഴിയെടുത്തതിന് പിന്നാലെ പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഡിസി ബുക്‌സ്. ഇപിയുമായി കരാര്‍ ഉണ്ടായിരുന്നില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്നും ഡിസി ബുക്‌സ് വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം.

പുസതകം പ്രസിദ്ധീകരിക്കാന്‍ ഇപിയുമായി ധാരണയുണ്ടെന്ന സൂചനയാണ് പുതിയ വിശദീകരണത്തിലൂടെ ഡിസി ബുക്‌സ് നല്‍കുന്നത്. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളു. അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ അനുചിതമാണെന്നും' ഡിസി ബുക്‌സ് വ്യക്തമാക്കി.

ഇപിയുമായി കരാര്‍ ഇല്ലെന്ന് ഡിസി രവി മൊഴി നല്‍കിയെന്ന പൊലീസ് വിശദീകരണം സംബന്ധിച്ച വാര്‍ത്ത നിഷേധിച്ചുകൊണ്ടാണിപ്പോള്‍ ഡിസി ബുക്‌സ് വിശദീകരണവുമായി രംഗത്തെത്തിയത്.

വിവാദത്തില്‍ ഇപി ജയരാജന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. തന്റെ ആത്മകഥയെന്ന പേരില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഡി.സി. ബുക്‌സിനെതിരെ ജയരാജന്‍ നിയമനടപടി സ്വീകരിച്ചിരുന്നു. ഇ.പിയുടെ പരാതിയിലാണ് ഇപ്പോള്‍ പൊലീസ് അന്വേഷണം നടക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

തിയറ്ററിൽ തിളങ്ങാനായില്ല! വിനീത് ശ്രീനിവാസന്റെ 'കരം' ഇനി ഒടിടിയിലേക്ക്; എവിടെ കാണാം?

സിഗ്നല്‍ തെറ്റിച്ച് ആംബുലന്‍സിന്റെ മരണപ്പാച്ചില്‍, സ്‌കൂട്ടറുകള്‍ ഇടിച്ച് തെറിപ്പിച്ചു; ബംഗളൂരുവില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ശബരിമല തീര്‍ഥാടനം; 415 സ്‌പെഷ്യല്‍ ട്രെയിനുകള്‍, സര്‍വീസുകള്‍ പത്തുനഗരങ്ങളില്‍ നിന്ന്

മുഖസൗന്ദര്യത്തിന് ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോ​ഗിക്കാം

SCROLL FOR NEXT