പ്രതീകാത്മക ചിത്രം 
Kerala

ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി യുവതിയെ ആക്രമിച്ചു; പ്രതി അറസ്റ്റില്‍

യുവതിയെ മുന്‍പരിചയമുള്ള ഇയാള്‍ യുവതിയുടെ ഭര്‍ത്താവിന്റെ ആക്‌സിഡന്റ് കേസിലെ നഷ്ടപരിഹാര തുകയുടെ പങ്ക് വേണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പാരിപ്പള്ളി: ഓട്ടോറിക്ഷ തടഞ്ഞു നിര്‍ത്തി യുവതിയെ ആക്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കോവില്‍വട്ടം തട്ടാര്‍ക്കോണത്ത് ചാമത്തടത്തില്‍ കല്ലുംമൂട്ടില്‍ വീട്ടില്‍ അജീഷ് (35) നെയാണ് പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

പാരിപ്പള്ളി ശ്രീരാമപുരം പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം. യുവതിയെ മുന്‍പരിചയമുള്ള ഇയാള്‍ യുവതിയുടെ ഭര്‍ത്താവിന്റെ ആക്‌സിഡന്റ് കേസിലെ നഷ്ടപരിഹാര തുകയുടെ പങ്ക് വേണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമിച്ചത്.

വിരലുകള്‍ക്ക് പരിക്കേറ്റ യുവതി പാരിപ്പള്ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT