AV Gopinath 
Kerala

എ വി ഗോപിനാഥിന് ഗുരുവായൂരിലും കല്ലുകടി; ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി വീണ്ടും സത്യപ്രതിജ്ഞ

മാര്‍ച്ച് 14ന് നിലവിലെ ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ സ്ഥാനമൊഴിയുന്നതിന് മുമ്പുതന്നെ സത്യപ്രതിജ്ഞ ചെയ്തതാണ് പ്രശ്നമായത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കോണ്‍ഗ്രസ് മുന്‍ നേതാവ് എ വി ഗോപിനാഥ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. മാര്‍ച്ച് 14ന് നിലവിലെ ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ സ്ഥാനമൊഴിയുന്നതിന് മുമ്പുതന്നെ സത്യപ്രതിജ്ഞ ചെയ്തതാണ് പ്രശ്നമായത്.

ഇതിനെതിരെ മുന്‍ അംഗം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഇന്ന് വീണ്ടും സത്യപ്രതിജ്ഞ നടത്തിയത്. മുൻ ഉത്തരവിലെ പിഴവ് തിരുത്തി, മാർച്ച് 11-ന് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ എട്ടിനാണ് എ വി ഗോപിനാഥ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി സത്യപ്രതിജ്ഞ ചെയ്തത്.

ഹര്‍ജി നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് രണ്ടാമത്തെ സത്യപ്രതിജ്ഞ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എ വി ഗോപിനാഥ് പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഗോപിനാഥിനെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.

AV Gopinath takes oath as Guruvayoor Devaswom Board Chairman again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും