Ayona Monson 
Kerala

അഞ്ച് പേര്‍ക്ക് പുതുജീവനേകി; അയോണയ്ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് അയോണ താഴെ വീഴുന്നത്.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ മൂന്നാം നിലയില്‍ നിന്നും വീണു മരിച്ച പ്‌ളസ് ടു വിദ്യാര്‍ഥിനി അയോണയ്ക്ക് (17) നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. സഹപാഠികളും അധ്യാപകരും നാട്ടുകാരും അയോണയെ അവസാനമായി കാണാന്‍ എത്തിയിരുന്നു.

വെള്ളിയാഴ്ച്ച രാവിലെ ഏഴിന് വീട്ടിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനു ശേഷം 2.30 ന് തിരൂര്‍ സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍ സംസ്‌കരിച്ചു. പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ തന്നെ ഒമ്പത്, എഴ് ക്ലാസുകളിലെ വിദ്യാര്‍ഥികളായ സഹോദരങ്ങള്‍ മാര്‍ഫിന്‍, എയ്ഞ്ചല്‍ എന്നിവരുടെയും മാതാപിതാക്കളുടെ കരളുരുകും കരച്ചില്‍ ശിലാഹൃദയരെ പോലും കണ്ണീരില്‍ അലിയിക്കുന്നതായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് അയോണ താഴെ വീഴുന്നത്. മറ്റ് വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍ പെട്ടതിനാല്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച്ച രാത്രി മസ്തിഷ്‌ക മരണം സംഭവിച്ചതോടെ കുടുംബം അയോണയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചു.

അഞ്ച് പേര്‍ക്കാണ് വൃക്കയുള്‍പ്പെടെയുള്ള അവയവങ്ങള്‍ ദാനം ചെയ്തത്. ഇതില്‍ വൃക്ക 29 വയസുള്ള തിരുവനന്തപുരം പാറശാല സ്വദേശിനിക്കാണ് നല്‍കിയത്. ഇത് കണ്ണൂര്‍ വിമാനത്താവളം വഴി ഇന്‍ഡിഗോ വിമാനത്തിന്റെ വാണിജ്യ സര്‍വീസ് വഴിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. പയ്യാവൂര്‍ തിരൂരിലെ കട്ടിയാങ്കല്‍ മോന്‍സണ്‍ - അനിത ദമ്പതികളുടെ മകളാണ് അയോണ.

Ayona Monson Organ Donation: 17-Year-Old Girl Saves Four Lives; funeral

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കാറില്‍ കയറ്റുന്നതില്‍ കുഴപ്പമില്ല, അവര്‍ വിദ്വേഷം പ്രസംഗിക്കുന്നവരല്ലെന്ന് ഉറപ്പുവരുത്തണം'; കാന്തപുരത്തിന്റെ വേദിയില്‍ മുഖ്യമന്ത്രിക്കെതിരെ വിഡി സതീശന്‍

കലോത്സവം മൂന്നാം ദിനത്തിലേക്ക്; കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച്

വിഴിഞ്ഞം തുറമുഖം; രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം ജനുവരി 24 ന്

ഹരിശങ്കറിനെ കൊച്ചി കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റി; ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം

ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ ബിജി ഹരീന്ദ്രനാഥ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍; മുഖ്യമന്ത്രി ഉത്തരവിട്ടു

SCROLL FOR NEXT