മുഖ്യമന്ത്രി വി ഡി സതീശൻ ഫയൽ
Kerala

'പിണറായി ചിരിക്കാതെ ചെയ്തത്, വി ഡി സതീശന്‍ ചിരിച്ചുകൊണ്ട് ചെയ്യുന്നു, അത്രയേ വ്യത്യാസമുള്ളൂ'

'100 ദിവസംകൊണ്ട് 10,000 കോടി രൂപയാണ് സര്‍ക്കാര്‍ കടമെടുത്തത്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാരിന്റെ നൂറുദിവസത്തെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തി ബിജെപി നിയമസഭാകക്ഷി നേതാവ് ബി ബി ഗോപകുമാര്‍. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും, അവസരത്തിലും അനവസരത്തിലും 'വിസ്മയം' വരുമെന്ന് മുഖ്യമന്ത്രി പറയുന്നതല്ലാതെ വന്നിട്ടില്ല. വാചകക്കസര്‍ത്തുകളുടെയും വമ്പന്‍ പ്രഖ്യാപനങ്ങളുടെയും പൊള്ളത്തരം വ്യക്തമായ 100 ദിനങ്ങളാണ് കടന്നുപോയത്. 100 ദിവസംകൊണ്ട് 10,000 കോടി രൂപയാണ് സര്‍ക്കാര്‍ കടമെടുത്തത്. ഒരു ദിവസം 100 കോടി രൂപ കടമെടുക്കുന്ന സര്‍ക്കാര്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താന്‍ ഭാവന പൂര്‍ണമായ യാതൊരു നടപടികളും നടപ്പാക്കിയിട്ടില്ലെന്നും മാതൃഭൂമി ദിനപ്പത്രത്തിലെ ലേഖനത്തില്‍ ബിബി ഗോപകുമാര്‍ കുറ്റപ്പെടുത്തി.

മുന്‍ സര്‍ക്കാരുകളുടെ പരാജയപ്പെട്ട നയങ്ങളുടെ തുടര്‍ച്ച മാത്രമാണീ സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ ധനസ്ഥിതി കൂടുതല്‍ ദയനീയമായ അവസ്ഥയിലാണ്. ഇടതുപക്ഷക്കാര്‍ പോലും വെറുത്തുപോയ, പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടര്‍ച്ചയായി തന്നെയാണ് വി ഡി സതീശന്‍ സര്‍ക്കാരിനേയും നിക്ഷ്പക്ഷമതികള്‍ കാണുന്നത്. പിഎസ്‌സി നിയമനങ്ങള്‍ നടത്താതെ ചെറുപ്പക്കാരെ സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണ്. ആദ്യ 100 ദിവസത്തില്‍ പി. എസ്.സി റാങ്ക് ലിസ്റ്റുകള്‍ റദ്ദാക്കാനും പിന്‍വാതില്‍ നിയമനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുമാണ് സര്‍ക്കാര്‍ ശ്രദ്ധിച്ചത്.

സമരങ്ങളോടുള്ള സമീപനത്തില്‍ പിണറായി വിജയന്റെ നേരനിയനാണ് വി ഡി സതീശന്‍. പിണറായി ചിരിക്കാതെ ചെയ്തിരുന്ന നിഷേധ സമീപനം സതീശന്‍ ചിരിച്ചുകൊണ്ട് ചെയ്യുന്നു. അത്രയും വ്യത്യാസമേയുള്ളൂ. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ പൂര്‍ണ്ണ പരാജയമാണ് സര്‍ക്കാര്‍. വിഹിതം അടച്ചിട്ടും പ്രവാസി പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും നല്‍കിയിട്ടില്ല. ഇവരുടെ മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കുന്നില്ല. മന്ത്രിമാര്‍ അറിയാതെ മുഖ്യമന്ത്രി തീരുമാനം എടുക്കുന്ന സാഹചര്യം പലതവണയുണ്ടായി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു. മന്ത്രിസഭയ്ക്ക് പുറത്ത് ചില രഹസ്യകേന്ദ്രങ്ങളില്‍ എടുക്കുന്ന തീരുമാനം മുഖ്യമന്ത്രി നടപ്പാക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഗോപകുമാര്‍ ആരോപിച്ചു.

പാവപ്പെട്ട കുട്ടികൾക്ക് പ്രയോജനകരമായ പി.എം.ശ്രീ പോലെയുള്ള പദ്ധതികളോട് പുറംതിരിഞ്ഞു നിൽക്കുന്നതിന് കാരണം ജമാഅത്തെ ഇസ്ലാമിയുടെയും തീവ്രമത ശക്തികളുടെയും ഭീഷണിയാണ്. നിരാശയും ആശങ്കയും മാത്രമാണ്, സതീശൻ സർക്കാരിന്റെ ആദ്യത്തെ 100 ദിവസങ്ങൾ പൂർത്തിയാകുമ്പോൾ ബാക്കിയാകുന്നത് .വിഴിഞ്ഞം പദ്ധതി അടക്കം കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന മുഖ്യമന്ത്രി കേരളത്തിന്റെ സമ്പദ് വ്യവസ്ഥ വിപുലീകരിക്കാൻ യാതൊന്നും ചെയ്തിട്ടില്ല. കേന്ദ്ര സർക്കാർ നൽകുന്ന വികസന ഫണ്ടുകൾ കൃത്യമായി വിനിയോഗിക്കാനോ സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനം വർദ്ധിപ്പിക്കാനോ ഈ സർക്കാരിന് കഴിഞ്ഞിട്ടില്ല.

കേന്ദ്ര ഫണ്ടുകളും പദ്ധതികളും കൃത്യമായി വിനിയോഗിച്ച് തൊഴിലാളികളിലേക്ക് എത്തിക്കുന്നുന്നതിൽ സതീശൻ സർക്കാർ പരാജയപ്പെട്ടു. കേരളത്തിൽ ക്രമസമാധാനം പൂർണ്ണമായും തകർന്നു. പൊലീസിനേയും സർക്കാർ വകുപ്പുകളേയും പൂർണമായി രാഷ്ട്രീയവത്ക്കരിച്ചതിനാൽ ഭരണ സ്തംഭനത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. പി.ആർ ഏജൻസികളുടെ പരസ്യങ്ങളിലൂടെയല്ല, ജനങ്ങളുടെ ജീവിതാനുഭവങ്ങളിലൂടെയാണ് ഭരണത്തിന്റെ വിജയം അളക്കേണ്ടത്. പരാജയപ്പെട്ട ഈ 100 ദിവസത്തെ ഭരണം കേരളത്തെ കൂടുതൽ ഇരുട്ടിലേക്ക് നയിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ബി ബി ​ഗോപകുമാർ വിലയിരുത്തുന്നു.

BJP leader B.B. Gopakumar assesses V.D. Satheesan government's performance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അങ്കമാലിയിലെ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം; ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

സിനിമ കാണുന്നതിനിടെ എലി കടിച്ചു; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

നബിദിന ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്ക് പായസമധുരം; പുത്തന്‍ മാതൃക തീര്‍ത്ത് കെ വി സുധീഷ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍

'ഹേ ഓണം ഇക്കാണണതൊന്നുമല്ല, ദാ ഇങ്ങട് നോക്വാ'; പഴയകാല ഓണവഴക്കങ്ങൾ തെറ്റാതെ പാർത്തല വാര്യം

അസ്ഹറുദ്ദീന്റെ സെഞ്ച്വറി വിഫലം; തകര്‍ത്തടിച്ച് വത്സല്‍, ആലപ്പിക്കെതിരെ കൊല്ലം സെയിലേഴ്‌സിന് മിന്നും വിജയം