'ഒരുമിച്ച് നിൽക്കുക എന്നതാണ് ഓണത്തിന്റെ സന്ദേശം'; ആശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

'ജാതി-മത വ്യത്യാസങ്ങൾ മറന്ന് മലയാളികൾ ഒറ്റക്കെട്ടായി നിൽക്കണം'
CM VD Satheesan
മുഖ്യമന്ത്രി വി ഡി സതീശൻഫയൽ
Edited By:
Updated on
1 min read

തിരുവനന്തപുരം: ലോകത്താകമാനമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജാതി-മത ചിന്തകൾക്കതീതമായി എല്ലാ മലയാളികളുടെയും ആഘോഷമാണ് ഓണം. അതിജീവനത്തിന് പ്രേരണ നൽകുകയും ആത്മവിശ്വാസം പകരുകയും പ്രതിസന്ധികളിൽ നമ്മൾ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവ് നൽകുകയും ചെയ്യുന്നതാണ് ഓരോ ഓണാഘോഷങ്ങളുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ആശംസാ സന്ദേശത്തിൽ പറഞ്ഞു.

CM VD Satheesan
തിരുവോണവും മഴയില്‍ മുങ്ങും, മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; ഇന്ന് ആറു ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

പ്രകൃതിദുരന്തങ്ങൾ സൃഷ്ടിച്ച പ്രയാസങ്ങൾ പൂർണമായി മാറിയിട്ടില്ലെങ്കിലും, അവയെ അതിജീവിക്കാനുള്ള കരുത്തും ആത്മവിശ്വാസവും ആഘോഷങ്ങളിലൂടെ നേടാൻ കഴിയണം. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവച്ച് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം എല്ലാവർക്കും ഓണം ആഘോഷിക്കാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിനാവശ്യമായ എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇത്തവണത്തെ തിരുവോണം സന്തോഷവും മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്തും പകരുന്നതാകട്ടെ. സമൂഹത്തിൽ വെറുപ്പും വിദ്വേഷവും വളർത്തി ഭിന്നിപ്പുണ്ടാക്കി അതിൽനിന്ന് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നവർ നിലനിൽക്കുന്ന കാലമാണിത്. ജാതി-മത വ്യത്യാസങ്ങൾ മറന്ന് മലയാളികൾ ഒറ്റക്കെട്ടായി നിൽക്കണം. 'ഒരുമിച്ച് നിൽക്കുക എന്നതാണ് ഓണത്തിന്റെ സന്ദേശം' എന്നും മുഖ്യമന്ത്രി സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

CM VD Satheesan
'പുതിയ സമീപനങ്ങള്‍, ജനങ്ങള്‍ക്ക് പ്രതീക്ഷ; ആദ്യ നൂറ് ദിവസങ്ങള്‍ക്കുളള്ളില്‍ തന്നെ സാധിച്ചു'; സതീശന്‍ സര്‍ക്കാരിന് മാര്‍ക്ക് ഇട്ട് ബി ഇക്ബാല്‍
CM VD Satheesan
എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു; നാട്ടുകാര്‍ ആശങ്കയില്‍
CM VD Satheesan
ഇവിടെ മതമില്ല, വൈദികന്റെ വീട്ടില്‍ പാര്‍വതിയമ്മയ്ക്ക് ഹൈന്ദവ ആചാര പ്രകാരം യാത്രാമൊഴി
Summary

Chief Minister V D Satheesan extends Onam greetings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com