വീഡിയോ ദൃശ്യം 
Kerala

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം; സുരക്ഷാ വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്, ഒരു ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സുരക്ഷാ വീഴ്ചയില്ലെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മെഡിക്കല്‍ കോളജില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സുരക്ഷാ വീഴ്ചയില്ലെന്ന് മെഡിക്കല്‍ കോളജിന്റെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തല്‍. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഒരു സുരക്ഷാ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു. 

ജാഗ്രത കുറവുണ്ടായി എന്ന് വിലയിരുത്തിയാണ് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ വീഴ്ച ഉണ്ടായോ എന്ന് ആര്‍എംഒ, പ്രിന്‍സിപ്പല്‍ തല സമിതിയാണ് അന്വേഷിച്ചത്. റിപ്പോര്‍ട്ട് ഇന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ക്ക് നല്‍കും. 

വ്യാഴാഴ്ചയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്

കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് വ്യാഴാഴ്ചയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. ഡോക്ടറുടെ വേഷത്തില്‍ എത്തിയ നീതു എന്ന യുവതി കുഞ്ഞിനെ കടത്തിക്കൊണ്ടു പോവുകയായിരുന്നു. പൊലീസിന്റെ ഊര്‍ജിതമായ തെരച്ചിലിന് ഒടുവില്‍ കുഞ്ഞിനെ ഹോട്ടലില്‍ നിന്ന് കണ്ടെത്തി. 

കൊച്ചിയിലേക്ക് പോകാനായി നീതു ടാക്‌സി വിളിച്ചിരുന്നു. നീതു വിളിച്ച ടാക്‌സിയിലെ ഡ്രൈവറാണ് സംശയം തോന്നി പൊലീസിനെ വിവരം അറിയിച്ചത്. കാമുകനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനാണ് നീതു കുഞ്ഞിനെ തട്ടിയെടുത്തത്. പൊലീസ് പിടിയിലായ നീതുവിനെ റിമാന്‍ഡ് ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT